SignIn
Kerala Kaumudi Online
Wednesday, 07 October 2026 2.29 AM IST

സത്യൻ അന്തിക്കാട്, പി.കെ അഹമ്മദ്, ഡോ. ഇ.ഡി ജെമ്മിസ് എന്നിവർക്ക് കാലിക്കറ്റിന്റെ ഡോക്ടറേറ്റ്

news

തേഞ്ഞിപ്പലം: സംവിധായകൻ സത്യൻ അന്തിക്കാട്, വ്യവസായ പ്രമുഖൻ പി.കെ. അഹമ്മദ്, ശാസ്ത്രജ്ഞൻ ഡോ. എലുവത്തിങ്കൽ ഡി. ജെമ്മിസ് എന്നിവർക്ക് കാലിക്കറ്റ് സർവകലാശാലയുടെ ഹോണററി ഡോക്ടറേറ്റ്. സർവകലാശാല സെനറ്റ് ഹൗസിൽ നടന്ന ചടങ്ങിൽ ചാൻസലറും ഗവർണറുമായ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ബിരുദങ്ങൾ നൽകി. സത്യൻ അന്തിക്കാടിനും പി.കെ ഗ്രൂപ്പ് ഒഫ് കമ്പനീസ് ചെയർമാൻ പി.കെ.അഹമ്മദിനും ഡോക്ടർ ഒഫ് ലെറ്റേഴ്സ് ബിരുദവും (ഡി.ലിറ്റ്) തിരുവനന്തപുരം ഐസെർ സ്ഥാപക ഡയറക്ട‌ർ ഡോ. എലുവത്തിങ്കൽ ഡി. ജെമ്മിസിന് ഡോക്ടർ ഒഫ് സയൻസ് ബിരുദവുമാണ് നൽകിയത്.

സ്വന്തം നേട്ടങ്ങൾക്കപ്പുറം സമൂഹനന്മയും രാജ്യത്തിന്റെ പുരോഗതിയും ലക്ഷ്യം വച്ച് പ്രവർത്തിച്ചവരാണ് ആദരിക്കപ്പെട്ടതെന്ന് ഗവർണർ പറഞ്ഞു. ടി.വി.ഇബ്രാഹിം എം.എൽ.എ,​ വൈസ് ചാൻസലർ പ്രൊഫ. പി. രവീന്ദ്രൻ,​പ്രോ വൈസ് ചാൻസലർ പ്രൊഫ. പി.റഷീദ് അഹമ്മദ്,രജിസ്ട്രാർ പ്രൊഫ. സി.ഡി. സെബാസ്റ്റ്യൻ,പരീക്ഷാ കൺട്രോളർ പ്രൊഫ പി. സുനോജ് കുമാർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA