SignIn
Kerala Kaumudi Online
Wednesday, 07 October 2026 2.06 AM IST

അധികാരത്തിൽ മോദി 25 വർഷം: ഇന്ന് സേവാജ്യോതിയാത്ര

1

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരപദവിയിൽ തുടർച്ചയായി 25 വർഷം ഇന്ന് പൂർത്തിയാക്കുന്നത് കണക്കിലെടുത്ത് സംസ്ഥാനത്ത് 30 കേന്ദ്രങ്ങളിൽ സേവാജ്യോതി യാത്ര നടത്തുമെന്ന് സംസ്ഥാന ബി.ജെ.പി പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. രാവിലെ 10 മുതൽ പൊതുസമ്മേളനങ്ങളും , ആയിരക്കണക്കിന് പ്രവർത്തകർ പങ്കെടുക്കുന്ന ഇരുചക്രവാഹന റാലിയും നടക്കും. കഴിഞ്ഞ 25വർഷക്കാലത്ത് നരേന്ദ്ര മോദി ഗുജറാത്തിലും രാജ്യത്താകെയും നടപ്പാക്കിയ വികസന പ്രവർത്തനങ്ങളും രാഷ്ട്രീയാധികാര സംസ്കാരത്തിലുണ്ടാക്കിയ മാറ്റവും മനസിലാക്കാനുള്ള അവസരമാണിതെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. പത്തുവർഷം സംസ്ഥാനം ഭരിച്ച ഇടതുമുന്നണി സർക്കാരിനേയും കഴിഞ്ഞ 150 ദിവസമായി ഭരണം നടത്തുന്ന യു.ഡി.എഫിന്റേയും നയസമീപനങ്ങളെ താരതമ്യം ചെയ്യാനുള്ള അവസരമാണിത്. വൈദ്യുതി പ്രതിസന്ധിയും സ്പോൺസർ യാത്രകളുമാണ് യു. ഡി.എഫ്. സർക്കാർ കൊണ്ടുവന്നത്. കുട്ടികൾക്ക് പ്രയോജനകരമാകുന്ന പി.എം.ശ്രീ ഉപേക്ഷിച്ചത് നാടിന് ഗുണകരമാണോയെന്ന് വിലയിരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MODI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA