
തിരുവനന്തപുരം: ചൈതന്യതാര 2026 ഗാനകീർത്തി പുരസ്കാരത്തിന് പിന്നണി ഗായകൻ പന്തളം ബാലൻ അർഹനായി. 10001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. 13ന് പി. എൻ. പണിക്കർ ഫൗണ്ടേഷൻ മിനി ഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി സി. പി. ജോൺ പുരസ്കാരം നൽകും.സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രനും പി. എൻ. പണിക്കർ ഫൗണ്ടേഷൻ വൈസ് ചെയർമാൻ എൻ. ബാലഗോപാലും അടങ്ങുന്ന സമിതിയാണ് വിജയിയെ തിരഞ്ഞെടുത്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |