SignIn
Kerala Kaumudi Online
Friday, 26 June 2026 10.11 AM IST

മകളുടെ മാംഗല്യത്തിന് അനുഗ്രഹംതേടി പാലാ പള്ളിയിൽ സുരേഷ്ഗോപി

READ ENGLISH VERSION
suresh

പാലാ: മകളുടെ കല്യാണം ഗുരുവായൂർ ക്ഷേത്രത്തിലാണെങ്കിലും പാലാ കുരിശുപള്ളിയിലെ `സുന്ദരി മാതാവിന്റെ' അനുഗ്രഹം തേടി സുരേഷ് ഗോപിയും ഭാര്യ രാധികയും എത്തി. അമലോത്ഭവ ജൂബിലി തിരുനാൾ ആഘോഷവേളയായതിനാൽ നേർച്ച കാഴ്ച സമർപ്പിച്ച് മകൾക്കായി പ്രാർത്ഥിക്കുകയായിരുന്നു ഇരുവരും.

ജനുവരി 17ന് ഗുരുവായൂരിലാണ് താലികെട്ട്.

ഇന്നലെ രാത്രി ഏഴേകാലോടെയാണ് പള്ളിയിൽ എത്തിയത്. പാലായിൽ വരുമ്പോഴെല്ലാം മാതാവിനു മുന്നിൽ മെഴുകുതിരി കത്തിച്ചേ മടങ്ങാറുള്ളൂ. തിരുനാളിന് എത്തുന്നത് ആദ്യമായാണ്.

സുഹൃത്ത് ബിജു പുളിക്കക്കണ്ടവും ഒപ്പമുണ്ടായിരുന്നു.മുഖ്യവികാരി ജനറൽ മോൺ. ജോസഫ് തടത്തിൽ,​ ഫാ.ജോസ് കാക്കല്ലിൽ എന്നിവർ സ്വീകരിച്ചു.

തങ്കശ്ശേരി സ്കൂളിൽ

തുടങ്ങിയ പ്രാർത്ഥന

കൊല്ലം തങ്കശ്ശേരി ഇൻഫന്റ് ജീസസ് കോൺവെന്റിലായിരുന്നു സുരേഷ് ഗോപിയുടെ സ്കൂൾ പഠനം. പുലർച്ചെ മാതാവിനോടുള്ള പ്രാർത്ഥനയായി കൊന്ത ചൊല്ലണമായിരുന്നു. അത് ഇന്നും മനഃപാഠമാണ്.

പാലായിലെ പരിശുദ്ധ അമ്മയോടുള്ള സ്‌നേഹം തുടങ്ങുന്നത് ലേലം സിനിമ മുതലാണ്. ഇതിലെ ഒരു ഡയലോഗ് ''എന്റെ പുണ്യാളച്ചാ'' എന്നായിരുന്നു. സുഹൃത്തും, അക്കാലത്തെ സിനിമാ പ്രവർത്തകനുമായ ബിജു പുളിക്കക്കണ്ടമാണ് ''എന്റെ കുരിശുപള്ളി മാതാവേ'' എന്നാക്കാമെന്ന് അഭിപ്രായപ്പെട്ടത്. സിനിമയിൽ ഒരു ഡസനോളം സ്ഥലത്ത് ''എന്റെ കുരിശുപള്ളി മാതാവേ'' എന്ന് സുരേഷ് ഗോപിയുടെ കഥാപാത്രമായ ആനക്കാട്ടിൽ ചാക്കോച്ചി പറയുന്നുണ്ട്. അടുത്തിടെ റിലീസ് ചെയ്ത ഗരുഡൻ സിനിമയിൽ അഭിനയിക്കുംമുമ്പും മാതാവിനോട് പ്രാർത്ഥിക്കാനെത്തിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SURESHGOPI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA