
തിരുവനന്തപുരം : വിനോദയാത്രയ്ക്കിടെ നിറുത്തിയിട്ട വാഹനം മുന്നോട്ട് നീങ്ങിയുണ്ടായ അപകടത്തിൽ മൂന്നുവയസുകാരിക്ക് ദാരുണാന്ത്യം. കാട്ടാക്കട കൊറ്റമ്പിള്ളി സ്വദേശികളായ അനു പ്രസാദ്- നിസ ദമ്പതികളുടെ മകൾ ഋഗ്വേദയാണ് മരിച്ചത്. അമ്പൂരി കുറിച്ചിക്കാട് പാലത്തിന് സമീപം നിറുത്തിയിട്ടിരുന്ന ടെമ്പോ ട്രാവലർ മുന്നോട്ട് നീങ്ങി കുട്ടിയുടെ ദേഹത്തുകൂടി കയറിയിറങ്ങുകയായിരുന്നു.
മൂന്നു കുടുംബങ്ങൾ ഒന്നിച്ച് വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു, പാലത്തിന് സമീപം നിറുത്തിയ ശേഷം പുറത്തിറങ്ങി നിൽക്കുന്നതിനിടെ വാഹനത്തിന്റെ ഹാൻഡ് ബ്രേക്ക് അബദ്ധത്തിൽ റിലീസായി മുന്നോട്ട് ഉരുളുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. നിയന്ത്രണം വിട്ട വാഹനം സമീപത്തുണ്ടായിരുന്ന കുഞ്ഞിന്റെ ദേഹത്തേക്ക് കയറിയിറങ്ങുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ഉടൻതന്നെ കാട്ടാക്കട നെയ്യാർ മെഡിസിറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |