SignIn
Kerala Kaumudi Online
Friday, 26 June 2026 11.05 AM IST

കെട്ടിടത്തിന്റെ മുകളിൽ നിന്നുവീണ മോഷ്ടാവ് പിടിയിൽ

suresh
ഡ്രാക്കൂള സുരേഷ്

ആലുവ: മുട്ടം ശ്രീ മഹാവിഷ്ണു ക്ഷേത്രകമ്മിറ്റി ഓഫീസിൽനിന്ന് പണംകവർന്ന് രക്ഷപ്പെടാൻ ശ്രമിച്ച മോഷ്ടാവ് സമീപത്തെ കെട്ടിടത്തിന്റെ മുകളിൽനിന്ന് വീണ് കാലൊടിഞ്ഞതിനെത്തുടർന്ന് പിടിയിലായി. പുത്തൻകുരിശ് വടയമ്പാടി കുണ്ടേലിക്കുടിയിൽ ഡ്രാക്കുള സുരേഷ് എന്ന സുരേഷാണ് (40) പിടിയിലായത്. പ്രതിയെ പൊലീസ് കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടെയാണ് സംഭവം.ക്ഷേത്രത്തിൽ തിരുവോണ ഊട്ട് നടക്കുന്നതിനിടെയാണ് ഇയാൾ എത്തിയത്. ഭക്ഷണം കഴിച്ചശേഷം ക്ഷേത്ര കൗണ്ടറിനടുത്ത് വിശ്രമിച്ചു. ഈ സമയം കൗണ്ടറിലുണ്ടായിരുന്നയാൾ അകത്തേക്ക് കയറിയപ്പോൾ പൊടുന്നനെ കൗണ്ടറിലെ മേശവലിപ്പിൽനിന്ന് 20,000ത്തോളം രൂപയുമെടുത്ത് ഓടി. ഈ സമയം ക്ഷേത്രത്തിൽ അമ്പതോളം പേരുണ്ടായിരുന്നു.

തൊട്ടടുത്ത വീടിന്റെ ടെറസിൽ കയറിയശേഷം രക്ഷപ്പെടാനായി താഴേയ്ക്കുചാടിയപ്പോൾ കാലൊടിഞ്ഞു. തുടർന്ന് നാട്ടുകാർ പിടികൂടി ആലുവ പൊലീസിന് കൈമാറി. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുന്ന മുറയ്ക്ക് അറസ്റ്റ് രേഖപ്പെടുത്തുമെന്ന് സി.ഐ എൽ. അനിൽകുമാർ പറഞ്ഞു.

ഇരുപതോളം മോഷണക്കേസുകളിൽ പ്രതിയാണ് സുരേഷ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THEFT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA