
പുതുക്കാട്: അഞ്ച് മുതൽ 65 രൂപ വരെ വർദ്ധനവോടെ, പാലിയേക്കര ടോൾപ്ലാസയിലെ നിരക്ക് വർദ്ധിപ്പിച്ച് ഗുരുവായൂർ ഇൻഫ്രാസ്ട്രക്ച്ചർ കമ്പനി. ഒരു വശത്തേക്ക് കാറിന് നൂറ് രൂപ, ചെറുകിട വാണിജ്യവാഹനങ്ങൾക്ക് 170, ബസിന് 345 എന്നിങ്ങനെയാണ് വർദ്ധനവ്. കാറിനും വാണിജ്യവാഹനത്തിനും പത്ത് രൂപയും ബസ്, ട്രക്ക് എന്നിവയ്ക്ക് 25 രൂപയുമാണ് വർദ്ധിച്ചത്. ദേശീയപാത അതോറിറ്റിയുടെ അനുമതിയോടെയാണ് വർദ്ധനവ്.
മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് ഒരു വശത്തേക്ക് 550 രൂപയാണ്. നിലവിലുള്ളതിൽ നിന്ന് 35 രൂപ വർദ്ധിച്ചു. ഒന്നിൽ കൂടുതൽ യാത്രയ്ക്ക് 825 (775-പഴയത്) രൂപയാകും. ഗതാഗതക്കുരുക്ക് അഴിക്കാതെ നിരക്ക് വർദ്ധിപ്പിക്കരുതെന്ന് കഴിഞ്ഞവർഷം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അതിനാൽ ഹൈക്കോടതി നിർദ്ദേശപ്രകാരമേ പ്രാബല്യത്തിലാകൂവെന്ന് സൂചിപ്പിച്ചിട്ടുണ്ട്. അടിസ്ഥാന ടോൾ നിരക്കിന്റെയും രാജ്യത്തെ മൊത്തവില സൂചികയുടെയും അടിസ്ഥാനത്തിൽ സെപ്തംബറിലാണ് നിരക്ക് വർദ്ധനവുണ്ടാകുക. നിലവിൽ 2024ലെ നിരക്കിലാണ് പിരിവ് നടക്കുന്നത്.
വർദ്ധനവ്
(പഴയത്- ബ്രാക്കറ്റിൽ):
ഒന്നിൽ കൂടുതൽ യാത്രയ്ക്ക്
കാർ : 145 (140).
ചെറുകിട വാണിജ്യ വാഹനം : 255 (240).
ബസ്, ട്രക്ക് : 515 (450).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |