SignIn
Kerala Kaumudi Online
Saturday, 20 June 2026 5.21 AM IST

നിലമ്പൂരിൽ ഭൂമിയ്‌ക്കടിയിൽ സ്ഫോടന ശബ്‌ദം, പലയിടത്തും വിള്ളൽ; വിദഗ്ദ്ധ സംഘം ഇന്ന് പരിശോധിക്കും

READ ENGLISH VERSION
nilamboor

നിലമ്പൂർ: പോത്തുകല്ലിൽ ഭൂമിക്കടിയിൽ നിന്ന് സ്ഫോടന ശബ്‌ദം കേട്ട പ്രദേശത്ത് ഇന്ന് വിദഗ്ദ്ധ സംഘം പരിശോധന നടത്തും. പോത്തുകല്ലിലെ ആനക്കല്ല് പട്ടികവർഗ നഗറിലാണ് ഇന്നലെ ശബ്‌ദം കേട്ടത്. ഉഗ്രശബ്‌ദം അനുഭവപ്പെട്ടതിന് പിന്നാലെ വില്ലേജ് ഓഫീസറും പഞ്ചായത്ത് അംഗങ്ങളും സ്ഥലത്തെത്തിയിരുന്നു. ഭൂമി കുലുക്കമല്ല ഉണ്ടായതെന്നാണ് പ്രാഥമിക റിപ്പോർട്ട്.

ചൊവ്വാഴ്‌‌ച രാത്രി 9.30ഓടെയാണ് ശബ്‌ദമുണ്ടായത്. ഭൂമിയ്‌ക്കിടയിൽ നിന്നും ആദ്യം സ്ഫോടനം പോലെയാണ് ശബ്‌ദം കേട്ടത്. ശബ്‌ദം ഒരു കിലോമീറ്റർ അകലെ വരെ കേട്ടുവെന്ന് പരിസരവാസികൾ പറഞ്ഞത്. പിന്നാലെ ഇവരെ ബന്ധുവീടുകളിലേക്കും സ്‌കൂളുകളിലേക്കും മാറ്റി താമസിപ്പിച്ചു. രണ്ട് വീടുകൾക്ക് വിള്ളൽ വീണതായി പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.

ആനക്കല്ല് നഗറിലെ രണ്ട് വീടുകളുടെ മുറ്റത്ത് വിള്ളലുണ്ടായി. ആനക്കല്ല് നഗറിലുള്ളവരെ പോത്തുകല്ല് ഞെട്ടിക്കുളം എയുപി സ്‌കൂളിലേക്ക് മാറ്റി. രണ്ടാഴ്‌ച മുമ്പും സമാനമായ രീതിയിൽ സ്ഫോടന ശബ്‌ദം മേഖലയിൽ കേട്ടിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NILAMBOOR, POTHUKALLU, UNDERGROUND RUMBLINGS, CAUSE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA