SignIn
Kerala Kaumudi Online
Tuesday, 15 September 2026 3.19 AM IST

എൽസ-3 കപ്പലപകടം: സർവേയ്ക്ക് ഏജൻസികളെ കണ്ടെത്തിയെന്ന് കേന്ദ്രം

1

കൊച്ചി: അറബിക്കടലിൽ മുങ്ങിയ എം.എസ്.സി എൽസ - 3 കപ്പലിനുള്ളിലെ കണ്ടെയ്‌നറുകളിലുള്ള അപകടകരമായ വസ്തുക്കളുടെ ഭീഷണിയെക്കുറിച്ച് പഠിക്കാനായി രണ്ട് സ്വതന്ത്ര ഏജൻസികളെ കണ്ടെത്തിയെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. സർവേയ്‌ക്ക് ചെലവാകുന്ന തുക കപ്പൽ കമ്പനിയിൽ നിന്ന് ഈടാക്കും. വിശദീകരണം ഫയൽ ചെയ്യുമെന്നും അറിയിച്ചു. കാൽസ്യം കാർബൈഡും പ്ലാസ്റ്റിക് തരികളും ഉൾപ്പെടെയുള്ള വസ്തുക്കളാണ് കപ്പലിനുള്ളിലുള്ളത്.
ഇക്കാര്യത്തിൽ എതിർപ്പുന്നയിക്കാനുള്ള അവസരം നൽകണമെന്ന് കപ്പൽ കമ്പനിയുടെ അഭിഭാഷകൻ വാദിച്ചു. നിയമപ്രകാരം കപ്പൽ കമ്പനിക്കല്ലേ ഇക്കാര്യത്തിൽ ബാദ്ധ്യതയെന്ന് കോടതി ചോദിച്ചു. തുടർന്ന് വിഷയം പിന്നീട് പരിഗണിക്കാനായി മാറ്റി. ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ELSA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA