SignIn
Kerala Kaumudi Online
Tuesday, 18 August 2026 2.45 AM IST

കേരളയിൽ വി.സിയെ ''ചവിട്ടിത്താഴ്ത്തി ​​​​​​​"" എസ്.എഫ്.ഐ പ്രതീകാത്മക സമരം

a

തിരുവനന്തപുരം: കേരള സർവകലാശാലാ ആസ്ഥാനത്തേക്ക് ഓണാഘോഷ റാലി നടത്തിയ എസ്.എഫ്.ഐ വിദ്യാർത്ഥികൾ വൈസ്ചാൻസലറെ പ്രതീകാത്മകമായി 'ചവിട്ടി താഴ്ത്തി'. യൂണിവേഴ്‌സിറ്റി കോളേജിൽ നടന്ന ഓണഘോഷത്തോടനുബന്ധിച്ച റാലിയിലാണിത്.സർവകലാശാലയിൽ പരീക്ഷാമൂല്യനിർണയത്തിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിയമവിദ്യാർത്ഥികൾ നടത്തുന്ന അനിശ്ചിതകാല സമരത്തിന് പിന്തുണയുമായായിരുന്നു എസ്.എഫ്.ഐ പ്രവത്തകരെത്തിയത്.രണ്ട് മാവേലി വേഷമണിഞ്ഞവരും വാദ്യമേളങ്ങളും ഉൾപ്പെടെ വിദ്യാർത്ഥികളുടെ വൻ സംഘമാണ് ഉച്ചയോടെ സർവകലാശാലാ ആസ്ഥാനത്ത് എത്തിയത്.അവരോടൊപ്പം നിയമവിദ്യാർത്ഥികളും ചേർന്നു. സർവകലാശാലയുടെ പ്രധാനകെട്ടിടത്തിന് മുന്നിൽ വി.സിയുടെ മുഖംമൂടി അണിഞ്ഞെത്തിയ വിദ്യാർത്ഥിയെ മവേലി വേഷമണിഞ്ഞവർ പ്രതികാത്മകമായി ചവിട്ടിത്താഴ്ത്തുന്ന വിധമായിരുന്നു സമരം.സമരക്കാർ ഒരു മണിക്കൂറോളം കാമ്പസിൽ ചെലവിട്ടശേഷമാണ് മടങ്ങിയത്.സംഘർഷസാദ്ധ്യത മുന്നിൽകണ്ട് വൻ പൊലീസ് സുരക്ഷാഒരുക്കിയിരുന്നെങ്കിലും സമരം ശാന്തമായിരുന്നു. ജില്ലാ സെക്രട്ടറി എം.എ നന്ദൻ, പ്രസിഡന്റ് വിജയ് വിമൽ, ജോയന്റ് സെക്രട്ടറി സഞ്ജയ് സുരേഷ്, അനീഷ്, ആനന്ദ, ആശിഷ്, അവ്യ, ഭാഗ്യമുരളി തുടങ്ങിയവർ നേതൃത്വം നൽകി.

സമരം ശക്തമാക്കി നിയമ വിദ്യാർത്ഥികൾ
കേരള സർവകലാശാലയ്ക്ക് മുന്നിലെ സമരം ശക്തമാക്കാനുള്ള തീരുമാനത്തിലാണ് നിയമവിദ്യാർത്ഥികൾ. സർവകലാശാലയുടെ അക്കാഡമിക് കലണ്ടർ കൃത്യമല്ല, പരീക്ഷ ഫലം പ്രസിദ്ധീകരിക്കുന്നതിലെ കാലതാമസം തുടങ്ങിയ 16 വിഷയങ്ങൾ ഉന്നയിച്ചാണ് സമരം.വി.സി, രജിസ്ട്രാർ, പരീക്ഷ കൺട്രോളർ എന്നിവരുമായി ചർച്ച നടത്തിയെങ്കിലും അനുകൂല നിലപാട് സ്വീകരിച്ചില്ലെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. ഇതോടെയാണ് സമരം ആരംഭിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UNI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA