SignIn
Kerala Kaumudi Online
Saturday, 19 September 2026 3.38 AM IST

തൂഫാൻ മാതൃക ഭൂട്ടാനിലേക്ക്

aa

തിരുവനന്തപുരം: കേരളത്തെ ലഹരിവിമുക്തമാക്കാൻ ആഭ്യന്തര വകുപ്പ് ആവിഷ്‌കരിച്ച ഓപ്പറേഷൻ തൂഫാൻ മാതൃക നടപ്പാക്കാൻ ഭൂട്ടാൻ. രാജ്യത്തെ ചെറുപ്പക്കാർക്കിടയിൽ വർദ്ധിക്കുന്ന ലഹരി ഉപയോഗത്തിനെതിരെ ഓപ്പറേഷൻ തൂഫാൻ മാതൃക നടപ്പാക്കുമെന്ന് ഭൂട്ടാൻ ആഭ്യന്തരമന്ത്രി ലംഗ്ടൺ ഡോർജി വ്യക്തമാക്കി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായി ഫോണിൽ ആശയവിനിമയം നടത്തവേയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഓപ്പറേഷൻ തൂഫാന്റെ പ്രവർത്തനങ്ങൾ വിലയിരുത്താൽ കേരളം സന്ദർശിക്കുമെന്നും പറഞ്ഞു. രമേശ് ചെന്നിത്തലയെ ഭൂട്ടാനിലേക്ക് ക്ഷണിക്കുകയും ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THOOFAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA