SignIn
Kerala Kaumudi Online
Tuesday, 18 August 2026 2.58 AM IST

വി.സിമാർ ധ്രുവീകരണം സൃഷ്‌ടിക്കരുത്: മന്ത്രി റോജി

a

കൊച്ചി: വൈസ് ചാൻസലർമാർ പ്രത്യയശാസ്ത്ര ധ്രുവീകരണത്തിന് കാരണമാകുന്ന നിലപാടുകളിൽ നിന്നും രാഷ്ട്രീയ, സംഘടനാ പരിപാടികളിൽ നിന്നും മാറിനിൽക്കണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം.ജോൺ പറഞ്ഞു. ഇത്തരം നിലപാടുകൾ ഉന്നതവിദ്യാഭ്യാസ മേഖലയ്‌ക്ക് ഭൂഷണമല്ല.മോഹനൻ കുന്നുമ്മൽ കേരള വി.സിയായി തുടരുന്നതിന്റെ കാരണക്കാർ മുൻ എൽ.ഡി.എഫ് സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു.കോതമംഗലം എം.എ കോളേജിൽ മരിച്ച അരുണാചൽ പ്രദേശ് സ്വദേശി മിച്ചി മർപ്പുവിന്റെ മൃതദേഹം എംബാം ചെയ്ത് നാട്ടിലെത്തിക്കും.മിച്ചിയുടെ കുടുംബവുമായി സംസാരിച്ചു.സാങ്കേതിക സർവകലാശാലയിൽ 2024ൽ നടപ്പാക്കിയ ഇയർ ബാക്ക് സിസ്റ്റം പുതിയ സിൻഡിക്കേറ്റ് താത്കാലികമായി ഒഴിവാക്കി.കാലടി സർവകലാശാലാ വിഷയത്തിൽ പൊലീസ് നടപടികൾ തുടരും.കണ്ണൂർ സർവകലാശാലയിൽ ഐഷി ഘോഷ് പങ്കെടുക്കേണ്ടിയിരുന്ന പരിപാടിക്ക് അനുമതി നിഷേധിച്ചത്,ക്യാമ്പസിനകത്ത് പരിപാടി നടത്തുന്നതിനുള്ള ഔദ്യോഗിക അപേക്ഷ നൽകാത്തതിനാലാണെന്ന് മന്ത്രി അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VICE CHANCELLER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA