SignIn
Kerala Kaumudi Online
Thursday, 20 August 2026 1.33 AM IST

ബ്ലീച്ചിംഗ് പൗഡർ ക്രമക്കേട് വിജിലൻസ് അന്വേഷിക്കും

vigilence

തിരുവനന്തപുരം : കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് (കെ.എം.എസ്.സി.എൽ) ബ്ലീച്ചിംഗ് പൗഡർ വാങ്ങിയതിലെ ക്രമക്കേട് വിജിലൻസ് അന്വേഷിക്കും. ഇക്കാര്യം ആവശ്യപ്പെട്ട് മന്ത്രി കെ.മുരളീധരൻ ആഭ്യന്തര മന്ത്രിക്ക് കത്ത് നൽകി. ആരോപണം ഉയർന്നതിനു പിന്നാലെ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അന്വേഷണം നടത്തിയിരുന്നു. അതിന്റെ റിപ്പോർട്ട് ആരോപണവിധേയരെ സംരക്ഷിക്കുന്ന തരത്തിലായിരുന്നു. ക്രമക്കേട് സംബന്ധിച്ച് കൂടുതൽ തെളിവുകൾ ഇതിനിടെ പുറത്തുവരികയും ചെയ്തു. ഈ സാഹചര്യത്തിലാണ് അന്വേഷണം വിജിലൻസിന് കൈമാറിയതെന്ന് മന്ത്രി പറഞ്ഞു.
2026 മാർച്ച് 11നും മേയ് ആറിനും ഇടയിൽ നടന്ന ബ്ലീച്ചിംഗ് പൗഡർ പർച്ചേസിലൂടെ 7.32 കോടി രൂപയുടെ അനാവശ്യ ചെലവ് ഉണ്ടായെന്നാണ് ആരോപണം. സ്റ്റോർ പർച്ചേസ് ചട്ടങ്ങൾ ലംഘിച്ച് നടത്തിയ ഇടപാടിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ആരോപണമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIGILENCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA