SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.55 PM IST

ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ കാട്ടാന വീണ കിണറ്റിൽ ചാടുമെന്ന് സ്ഥലം ഉടമ; ആന തിരികെ കാട്ടിലേക്കോടിയത് ജനവാസ മേഖലവഴിയെന്ന് നാട്ടുകാരുടെ പരാതി

elephant

കോതമംഗലം: കോട്ടപ്പടി പഞ്ചായത്തിലെ പ്ളാച്ചേരി ഭാഗത്തെ തോട്ടത്തിലെ ചതുരാകൃതിയിലുള്ള കിണറിൽ കാട്ടാന കുടുങ്ങിയത് ഏതാണ്ട് 16 മണിക്കൂറോളമാണ്. പത്തോളം കുടുംബങ്ങൾ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന കിണറ്റിലേക്കാണ് പത്ത് വയസുകാരൻ കൊമ്പൻ വെള്ളിയാഴ്‌ച പുലർ‌ച്ചെ രണ്ട് മണിയോടെ വീണത്. വൈകുന്നേരം നാലുമണി അടുപ്പിച്ച് മഴപെയ്യുന്ന സമയത്ത് ആനയെ വനംവകുപ്പ് കരയ്‌ക്ക് കയറ്റി മൂന്ന് കിലോമീറ്റർ നാട്ടിലൂടെ വനത്തിലേക്ക് തുരത്തി. കടുത്ത വന്യമൃഗ ശല്യം നേരിടുന്ന നിരവധി ജനങ്ങൾ വസിക്കുന്ന പ്‌ളാച്ചേരി ഭാഗത്ത് ആന കിണറ്റിൽ വീണതോടെ കാട്ടാനയെ മയക്കുവെടി വച്ച് മാറ്റണമെന്നും ആന വീണ കിണർ ഉപയോഗയോഗ്യമാക്കി കൊടുക്കണമെന്നും ജനങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഇതിനോട് വനംവകുപ്പും ഒപ്പം നിന്നതോടെയാണ് ജനം ഇന്ന് പ്രദേശത്ത് സഹകരിച്ചത്. ഇതിനിടെ ആനയെ കരയ്‌ക്കു കയറ്റി ഓടിച്ചുവിട്ടതോടെ പ്രദേശവാസികൾ കോപാകുലരായി.

തങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ ആന വീണ കിണറ്റിൽ ചാടുമെന്ന് സ്ഥലമുടമയും ഭാര്യയും ഭീഷണിപ്പെടുത്തി. ജനവാസമേഖല ആയതിനാൽ ആനയെ മയക്കുവെടി വച്ച് തന്നെ പിടികൂടണമെന്നും അല്ലെങ്കിൽ ആന ഇറങ്ങി ഇനിയും പ്രശ്‌നമുണ്ടാകുമെന്നും സ്ഥലവാസികൾ ആവശ്യപ്പെട്ടിരുന്നു. പുലർച്ചെ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥരെയും ആനയെ കരയ്‌ക്ക് കയറ്റാൻ വന്ന ജെസിബി ഓപ്പറേറ്ററേയും ഇതേ പ്രശ്‌നത്തിന്റെ പേരിൽ ജനം തടഞ്ഞിരുന്നു. ഇതിനിടെ വൈകിട്ട് മൂന്നരയോടെ മഴ ആരംഭിച്ചതും കിണറിന്റെ വശം ജെസിബി കൊണ്ടിടിച്ച് ആനയെ കരയ്‌ക്ക് കയറ്റി വനംവകുപ്പ് നിശ്ചയിച്ച സ്ഥലത്തുകൂടിത്തന്നെ കാട്‌കയറ്റി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: WILD TUSKER, KOTHAMANGALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA