SignIn
Kerala Kaumudi Online
Saturday, 26 September 2026 3.06 PM IST

 പ്രസവം നിർത്തൽ ശസ്ത്രക്രിയയ്ക്ക്  വിധേയയായ  31കാരി  മരിച്ചു; ചികിത്സാപ്പിഴവ് മൂലമെന്ന് ബന്ധുക്കൾ

READ ENGLISH VERSION
neethu

തൃശൂർ: പ്രസവം നിർത്തൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടിയിലെ മാളയിലുളള ചക്കിങ്ങൽ വീട്ടിലെ സിജോയുടെ ഭാര്യ നീതുവാണ് (31) മരിച്ചത്. ഇന്ന് പുലർച്ചയോടെയായിരുന്നു സംഭവം. യുവതിയെ ശസ്ത്രക്രിയയ്ക്കായി തിങ്കളാഴ്ചയാണ് പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയ്ക്ക് ശേഷം നീതുവിന് അപസ്മാരം ഉണ്ടാവുകയും തുടർന്ന് തൃശൂരിലെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. അവിടെ വച്ചായിരുന്നു മരണം സംഭവിച്ചത്.

പോട്ടയിലെ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് മുൻപ് നീതുവിന് നൽകിയ അനസ്തേഷ്യയിലെ അപാകത‌യാണ് മരണത്തിന് കാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ ചാലക്കുടി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. യുവതിയുടെ മരണത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചികിത്സാപ്പിഴവ് നടത്തിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THRISSUR, WOMAN, SURGERY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA