SignIn
Kerala Kaumudi Online
Tuesday, 14 July 2026 5.07 AM IST

ഹയർ സെക്കൻഡറി സപ്ലി. അലോട്ട്‌മെന്റിന് ഇന്ന് മുതൽ അപേക്ഷിക്കാം

exam

തിരുവനന്തപുരം: ഹയർസെക്കൻഡറി സപ്ലിമെന്ററി അലോട്ട്‌മെന്റിന് ഇന്ന് മുതൽ അപേക്ഷിക്കാം. മുഖ്യ അലോട്ട്‌മെന്റിൽ സീറ്റ് ലഭിക്കാതിരുന്നവർക്കും ഇതുവരെ അപേക്ഷിക്കാത്തവർക്കും അവസരമുണ്ട്. ഒഴിവുകളും മറ്റു വിവരങ്ങളും ഇന്ന് രാവിലെ ഒമ്പതിന് അഡ്മിഷൻ വെബ്‌സൈറ്റായ https://hscap.kerala.gov.in ൽപ്രസിദ്ധീകരിക്കും. തെറ്റായ വിവരം നൽകിയതിനെ തുടർന്ന് പ്രവേശനം കിട്ടാതിരുന്നവർക്ക് അപേക്ഷിക്കാം. രാവിലെ 10 മുതൽ ഓൺലൈനായി അപേക്ഷിക്കാം. ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയവർക്കും അലോട്ട്‌മെന്റ് ലഭിച്ചിട്ട് ഹാരാകാത്തവർക്കും പ്രവേശനം ക്യാൻസൽ ചെയ്തവർക്കും,​ പ്രവേശനം ലഭിച്ച ശേഷം ടി.സി വാങ്ങിയവർക്കും അപേക്ഷിക്കാൻ സാധിക്കില്ല.വൊക്കേഷണൽ ഹയർസെക്കൻഡറി സപ്ലിമെന്ററി അലോട്ട്‌മെന്റിന് 15 വരെ അപേക്ഷിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: APPLICATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA