
തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തക പി.എസ്.രശ്മിയുടെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ രണ്ടാമത് പി.എസ്.രശ്മി യംഗ് ജേർണലിസ്റ്റ് അവാർഡിന് അപേക്ഷ ക്ഷണിച്ചു. 2025 ജൂൺ ഒന്ന് മുതൽ 2026 ജൂൺ ഒന്ന് വരെ മലയാള ദിനപത്രങ്ങളിൽ പ്രസിദ്ധീകരിച്ച മികച്ച മാനുഷിക മൂല്യമുള്ള സ്റ്റോറിക്കാണ് അവാർഡ്. 11,111 രൂപയും മെമന്റോയും അടങ്ങുന്ന പുരസ്‌കാരം ഒക്ടോബർ നാലിന് എറണാകുളം പ്രസ് ക്ലബിൽ വച്ച് നൽകും. പ്രായപരിധി 40 വയസ്. വാർത്തയുടെ ഒരു ഒറിജിനലും രണ്ട് പകർപ്പും പ്രായം തെളിയിക്കുന്ന രേഖയും സഹിതം റിസിയ പി.ആർ,പരുവക്കൽ,മടപ്ലാതുരുത്ത്,മൂത്തകുന്നം പി.ഒ,നോർത്ത് പറവൂർ,എറണാകുളം 683516 എന്ന വിലാസത്തിലും resmimemorial@gmail.com എന്ന ഈ-മെയിലിലും 25ന് മുമ്പ് അയക്കണം. ബൈലൈൻ ഇല്ലാത്തവയ്ക്ക് ന്യൂസ് എഡിറ്ററുടെ സാക്ഷ്യപത്രമുണ്ടാകണം. ഫോൺ: 7012889456, 9074236090.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |