
തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ എൻജിനിയറിംഗ് കോളേജുകളിൽ ബി.ടെക് ലാറ്ററൽ എൻട്രി (റെഗുലർ) പ്രവേശനത്തിന്റെ രണ്ടാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. ടോക്കൺ ഫീസ് അടച്ച ശേഷം ലഭിക്കുന്ന അലോട്ട്‌മെന്റ് മെമ്മോ സഹിതം ഈ മാസം 17വരെ കോളേജുകളിൽ പ്രവേശനം നേടണം. ഫീസ് അടയ്ക്കാത്തവരുടെ അലോട്ട്‌മെന്റ് നഷ്ടപ്പെടും. വിവരങ്ങൾക്ക്: 0471-2324396, 2560327.
ബി. ആർക്ക് പ്രവേശനത്തിന് അപേക്ഷിച്ചവരിൽ വിവിധ കാറ്റഗറി, കമ്മ്യൂണിറ്റി സംവരണം, ഫീസാനുകൂല്യം എന്നിവയ്ക്ക് അർഹരായവരുടെ അന്തിമ കാറ്റഗറി ലിസ്റ്റ് www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു. ഹെൽപ്പ് ലൈൻ- 0471-2332120, 2338487.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |