
കൊച്ചി: കുസാറ്റ് ബി.ടെക് റിയൽടൈം അഡ്മിഷൻ രജിസ്‌ട്രേഷൻ നാളെ ഓൺലൈനായി ചെയ്യാൻ അവസരം. അലോട്ട്മെന്റ് ലഭിച്ചിട്ടും ഒഴിവാക്കപ്പെട്ടവർ, റിയൽ ടൈം അഡ്മിഷനിൽ അലോട്ട്മെന്റ് എടുത്തശേഷം ഫീസടയ്ക്കാത്തവർ, പുതിയ അലോട്ട്മെന്റ് പ്രൊഫൈൽ മുഖാന്തരം സ്ഥിരീകരിക്കാത്ത അപേക്ഷകർ എന്നിവർക്ക് രജിസ്റ്റർ ചെയ്യാൻ കഴിയില്ല. കുസാറ്റിന്റെ സെമിനാർ കോംപ്ലക്സിലെ ഓൺലൈൻ രജിസ്ട്രേഷനുശേഷം പ്രസിദ്ധീകരിക്കുന്ന ഷെഡ്യൂൾ പ്രകാരം നേരിട്ട് ഹാജരാകണം. വിവരങ്ങൾക്ക്: https://admissions.cusat.ac.in/. ഫോൺ: 9778783191, 8848912606.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |