
1. ഗേറ്റ് 27വരെ അപേക്ഷിക്കാം:- ഐ.ഐ.ടി, എൻ.ഐ.ടി, ഐ.ഐ.എസ്‌സി തുടങ്ങിയ മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മാസ്റ്റേഴ്സ്/ പി എച്ച്.ഡി പ്രോഗ്രാം പ്രവേശനത്തിനായുള്ള ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന് (ഗേറ്റ് ) 27വരെ അപേക്ഷിക്കാം. ലേറ്റ് ഫീയോടെ ഒക്ടോബർ 5വരെ അപേക്ഷിക്കാം. അപേക്ഷയിലെ തെറ്റുകൾ ഒക്ടോബർ 14 മുതൽ 21 വരെയും തിരുത്താം. വെബ്സൈറ്റ്: gate2027.iitm.ac.in. 2027 ഫെബ്രുവരി 6, 7, 13, 14, 20, 21 തീയതികളിലാണ് പരീക്ഷ. ജനുവരി 4ന് സിറ്റി ഇന്റിമേഷൻ സ്ലിപ്പും മാർച്ച് 19ന് ഫലവും പ്രസിദ്ധീകരിക്കും.
2. എം.ബി.ബി.എസ്/ ബി.ഡി.എസ് അന്തിമ എൻ.ആർ.ഐ കാറ്റഗറി ലിസ്റ്റ്:- 2026ലെ എം.ബി.ബി.എസ്/ ബി.ഡി.എസ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികളിൽ എൻ.ആർ.ഐ സംവരണത്തിന് അർഹരായവരുടെ അന്തിമ കാറ്റഗറി ലിസ്റ്റ് www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |