SignIn
Kerala Kaumudi Online
Wednesday, 09 September 2026 2.06 AM IST

ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷനിൽ മാസ്റ്റേഴ്സ്

zz

കൊച്ചി: കേരള സർക്കാരിന്റെ മെഡിക്കൽ എഡ്യുക്കേഷൻ ഡയറക്ടറേറ്റിന് കീഴിലെ വിവിധ സ്ഥാപനങ്ങളിൽ മാസ്റ്റേഴ്സ് ഒഫ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ (എം.എച്ച്.എ ചെയ്യാൻ അവസരം. നാല് സെമസ്റ്ററുകളായി രണ്ടു വർഷ ഫുൾ ടൈം പ്രോഗ്രാമാണിത്. 18വരെയാണ് അപേക്ഷിക്കേണ്ട അവസാന തീയതി. ജനറൽ വിഭാഗത്തിന് 1200 രൂപയും എസ്.എസ്.ടി 600 രൂപയുമാണ് അപേക്ഷാ ഫീസ്. 15വരെയാണ് ഫീസടയ്ക്കാനുള്ള അവസരം. യോഗ്യത: കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ അംഗീകാരമുള്ള എം.ബി.ബി.എസ്/ ബി.ഡി.എസ്/ ബി.എ.എം.എസ്/ ബി.എച്ച്.എം.എസ്/ബി.യു.എം.എസ്/ബി.എസ്‌സി നഴ്സിംഗ്/ബി.ഫാം/ ബി.എസ്‌സി അലൈഡ് ഹെൽത്ത് സയൻസ് ബിരുദം. യോഗ്യതാ പരീക്ഷയ്ക്ക് 50 ശതമാനം മാർക്ക് വേണം. ബന്ധപ്പെട്ട സംസ്ഥാന കൗൺസിലിൽ പെർമനന്റ് രജിസ്ട്രേഷനുണ്ടായിരിക്കണം. അല്ലെങ്കിൽ അംഗീകൃത സയൻസ്, ആർട്സ്, കൊമേഴ്സ്, ബി.വോക്, എൻജിനിയറിംഗ്, മാനേജ്മെന്റ്, ലാ വിഷയങ്ങളിലൊന്നിൽ 50 ശതമാനം മാർക്കോടെ ഫുൾ ടൈം റെഗുലർ ബിരുദം. എസ്.സി/ എസ്.ടി/ പി.ഡബ്ലു.ഡി/എസ്.ഇ.ബി.സി വിഭാഗക്കാർക്ക് 45 ശതമാനം മാർക്ക് മതി. ഉയർന്ന പ്രായ പരിധിയില്ല. 50 ശതമാനം സീറ്റ് പ്രൊഫഷണൽ ബിരുദക്കാർക്കും 25 ശതമാനം സീറ്റ് സയൻസ് ബിരുദക്കാർക്കും 25 ശതമാനം സീറ്റ് മാനേജ്മെന്റ്, ആർട്സ്, കൊമേഴ്സ് ബിരുദക്കാർക്കുമാണ്. 50 ശതമാനം സർക്കാർ സീറ്റും 50 ശതമാനം മാനേജ്മെന്റ് സീറ്റുമാണ്. വിവരങ്ങൾക്ക്: https://lbscentre.in/masthospadmin2026/

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HOSPITAL ADMINISTRATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA