SignIn
Kerala Kaumudi Online
Saturday, 27 June 2026 1.47 AM IST

ഡോ. മൂപ്പൻസ് സ്കോളർഷിപ്പ് സീറ്റുകൾ വർദ്ധിപ്പിച്ചു

aa

□എം.ബി.ബി.എസിന് പൂർണ്ണ ഫീസിളവ് തുടരും

തിരുവനന്തപുരം: പഠനത്തിൽ മികവ് പുലർത്തുന്നവരും , സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുമായ കേരളത്തിലെ വിദ്യാർത്ഥികളിൾക്കായുള്ള ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം 45 പേരിലേക്ക് വിപുലീകരിച്ചു.

രണ്ടാം വർഷത്തിലേക്ക് കടക്കുന്ന പദ്ധതിയിലൂടെ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ 5 എം.ബി.ബി.എസ്, ഡോ മൂപ്പൻസ് നഴ്സിംഗ് കോളേജിലെ 20 ബി.എസ് സി നഴ്സിംഗ്, ഡോ മൂപ്പൻസ് കോളേജ് ഓഫ് ഫാർമസിയിലെ 20 ബി.ഫാം കോഴ്സുകളിലെ വിദ്യാർത്ഥികൾക്കാണ് സമ്പൂർണ്ണ ട്യൂഷൻ ഫീസ് സ്കോളർഷിപ്പ് ലഭിക്കുക. മുൻ വർഷത്തേക്കാൾ നഴ്സിംഗ്, ഫാർമസി കോഴ്സുകളിൽ പത്ത് സീറ്റുകൾ വീതം അധികമായി ഉൾപ്പെടുത്തിയാണ് പദ്ധതി വിപുലീകരിച്ചത്.
യോഗ്യരായ എം.ബി.ബി.എസ് വിദ്യാർത്ഥികൾക്ക് 100 ശതമാനം ട്യൂഷൻ ഫീസിളവ് നൽകുന്ന കേരളത്തിലെ ആദ്യത്തെ സ്വാശ്രയ മെഡിക്കൽ കോളേജാണിത്. അക്കാദമിക് യോഗ്യതയും സാമ്പത്തിക പശ്ചാത്തലവും കണക്കിലെടുത്താണ് സ്കോളർഷിപ്പിന് അർഹരായവരെ തിരഞ്ഞെടുക്കുന്നത്. 2026 ബാച്ചിലേക്കുള്ള അപേക്ഷകൾ ഇപ്പോൾ സമർപ്പിക്കാം. യോഗ്യതാ മാനദണ്ഡങ്ങൾ അറിയുന്നതിനും ഓൺലൈനായി അപേക്ഷിക്കുന്നതിനും: https://www.dmscholarship.in/ ഫോൺ. 8111 888 626.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INFORMATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA