
തിരുവനന്തപുരം: റേഷൻ കടകളിലെ ഇ- പോസ് മെഷീനുകൾ പ്രവർത്തിക്കാത്തതു മൂലം ഇന്നലെ രാവിലെ 9 മുതൽ വൈകിട്ട് 4 വരെ സംസ്ഥാനത്ത് റേഷൻ വിതരണം മുടങ്ങി.
സംസ്ഥാന ഐ.ടി വകുപ്പിനു കീഴിലെ ഡേറ്റ സെന്ററിലെ സാങ്കേതികത്തകരാർ കാരണമാണ് ഇ- പോസ് മെഷീനുകൾ പ്രവർത്തിക്കാത്തത്. നാലു മണിയോടെയാണ് പ്രശ്നം പരിഹരിച്ചത്. അതേസമയം, ഡേറ്റ സെന്ററിലെ സെർവറിലെ വാർഷിക അറ്റകുറ്റപ്പണികൾക്കായി സേവനം നിറുത്തിവച്ചു എന്നാണ് അധികൃതരുടെ വിശദീകരണം. ഇ- പോസ് സംവിധാനം അടിക്കടി തകരാറാകുന്നതിൽ റേഷൻ വ്യാപാരികൾ പ്രതിഷേധം അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |