SignIn
Kerala Kaumudi Online
Thursday, 02 July 2026 2.35 AM IST

എസ്.ബി.ഐ യിൽ 1500 പ്രൊബേഷനറി ഓഫീസർ ഒഴിവ്

aa

കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയിൽ പൊബേഷനറി ഓഫീസർമാർക്ക് അവസരം. 1500 ഒഴിവുകളാണുള്ളത്. ഇതിൽ 1446 എണ്ണം റഗുലർ (പൊതുവിഭാഗം -588, ഇ.ഡബ്ല്യു.എസ് -144, ഒ.ബി.സി - 390, എസ്‌.സി 216, എസ്.ടി 108) ഒഴിവും, ബാക്കിയുള്ള 54 എണ്ണം എസ്.സി, എസ്.ടി വിഭാഗങ്ങളിലെ ബാക്ക്ലോഗ് (18 എസ്.സി,​ 36എസ്.ടി)​ ഒഴിവുകളുമാണ്. 21നും 30നും ഇടയിൽ പ്രായമുള്ള, അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. 8നാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. കൂടുതൽ വിവരങ്ങൾ: https://sbi.bank.in/careers/current-openings എന്ന വെബ്സൈറ്റിൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SBI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA