SignIn
Kerala Kaumudi Online
Saturday, 18 July 2026 1.59 AM IST

കണ്ണൂർ സർവകലാശാല

kannur-uni

 വുഡ് സയൻസ് ആൻഡ് ടെക്‌നോളജി വകുപ്പ് ബി.എസ്‌സി വുഡ് ആൻഡ് ബാംബൂ ടെക്നോളജി അപ്രന്റീസ്ഷിപ്പ് എംബെഡഡ് ഡിഗ്രി പ്രോഗ്രാം ആരംഭിക്കുന്നു. പഠനത്തിന്റെ മൂന്നാം വർഷത്തിൽ പ്രമുഖ വ്യവസായ സ്ഥാപനങ്ങളിൽ അപ്രെന്റിസ്ഷിപ്പ് പരിശീലനം ലഭിക്കുകയും, സ്റ്റൈപൻഡോടെ പ്രവർത്തന പരിചയം നേടുകയും ചെയ്യാം. മൂന്ന് വർഷത്തെ കോഴ്സിന്റെ ആകെ ട്യൂഷൻഫീസ് 12,000 രൂപയാണ്. വിവരങ്ങൾക്ക് : 813898381.

പരീക്ഷാ ഫലം

പഠനവകുപ്പിലെ എൽ.എൽ.എം പ്രോഗ്രാമിന്റെ ഒന്നാം സെമസ്റ്റർ (സി.സി.എസ്.എസ് സപ്ലിമെന്ററി, 2015 - 2019 അഡ്മിഷൻ വൺ ടൈം മേഴ്സി ചാൻസ്) നവംബർ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെ പുനഃപരിശോധന, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് 28ന് വൈകിട്ട് 5വരെ അപേക്ഷിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KANNURUNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA