
എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്കുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റ് https://admissions.keralauniversity.ac.in/fyugp2026 ൽ പ്രസിദ്ധീകരിച്ചു. 17, 18 തീയതികളിൽ കോളേജുകളിൽ പ്രവേശനം നേടണം. ഹെൽപ്പ് ലൈൻ: 8281883052
ബിരുദ കോഴ്സുകളിൽ സ്‌പോർട്സ് ക്വാട്ട സീറ്റുകളിലേക്കുള്ള രണ്ടാം ഘട്ട റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 17ന് ഉച്ചയ്ക്ക് 12നകം കോളേജുകളിൽ പ്രവേശനം നേടണം.
പഠന ഗവേഷണ വകുപ്പുകളിലെ പി.ജി, എംടെക് കോഴ്സുകളിൽ പട്ടിക വിഭാഗത്തിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ 20 ന് രാവിലെ 11ന് നടത്തും. 04712308328, 9188524612
ഒന്നാം സെമസ്റ്റർ ബി.എസ്‌സി ബോട്ടണി ആൻഡ് ബയോടെക്‌നോളജി, ബയോടെക്‌നോളജി (മൾട്ടിമേജർ), ബയോകെമിട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി, ബിവോക് സോഫ്റ്റ്വെയർ ഡെവലപ്‌മെന്റ് , ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്, ബിവോക് ഫുഡ് പ്രോസസിംഗ് ആൻഡ് മാനേജ്‌മെന്റ്, ബിവോക് ഫുഡ് പ്രോസസിംഗ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
മാർച്ചിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബി.എ ഇംഗ്ലീഷ് ആൻഡ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, മലയാളം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, ബി.പി.എ മ്യൂസിക്, മ്യൂസിക് വീണ/വയലിൻ/മൃദംഗം/ഡാൻസ് , വോക്കൽ/വീണ/ വയലിൻ/മൃദംഗം/ഡാൻസ് , ബികോം കോമേഴ്സ് ആൻഡ് ടാക്സ് പ്രൊസീജിയർ ആൻഡ് പ്രാക്ടീസ്, ബികോം കോമേഴ്സ് ആൻഡ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
മാർച്ചിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബി.എ ഓണേഴ്സ് ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
മാർച്ചിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബികോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ജൂണിൽ നടത്തിയ പത്താം സെമസ്റ്റർ ബി.എഫ്.എ (ഹിയറിംഗ് ഇംപയേർഡ്) (പെയിന്റിംഗ്, സ്‌കൾപ്ച്ചർ ആൻഡ് അപ്ലൈഡ് ആർട്ട്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഏപ്രിലിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ മ്യൂസിക് (വോക്കൽ) പരീക്ഷയുടെ ആഗസ്റ്റ് 5 ന് നടത്താനിരുന്ന പ്രാക്ടിക്കൽ പരീക്ഷ 17 ന് നടത്തും.
സെ്റ്റപംബർ 15 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ/ബി.കോം/ബി.ബി.എ എൽ.എൽ.ബി ബിരുദ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |