
18ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതികൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
2025 സെപ്തംബറിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, എം.എ അറബിക് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, എം.എസ്‍സി ബയോകെമിസ്ട്രി (മേഴ്സി ചാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 25 വരെ www.exams.keralauniversity.ac.inൽ ഓൺലൈനായി അപേക്ഷിക്കാം.
2026 ഏപ്രിലിൽ നടത്തിയ ബി.പി.എഡ് (നാല് വർഷ ഇന്നോവേറ്റീവ് കോഴ്സ് 2022 സ്കീം) രണ്ടാം സെമസ്റ്റർ (റെഗുലർ, സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
2026 ഏപ്രിലിൽ നടത്തിയ നാലാം സെമസ്റ്റർ എം.കോം (റെഗുലർ/സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു .സൂക്ഷ്മപരിശോധനയ്ക്ക് 25വരെ അപേക്ഷിക്കാം. അപേക്ഷ ഫീസ് എസ്.എൽ.സി.എം പോർട്ടൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളൂ.
വിദൂര വിദ്യാഭ്യാസ വിഭാഗം നടത്തുന്ന ബി.കോം കോഴ്സുകളുടെ മെയ് മാസം നടത്തിയ അഞ്ച്, ആറ് സെമസ്റ്റർ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും 25വരെ അപേക്ഷിക്കാം.
സ്പോട്ട് അലോട്ട്മെന്റ്
ഗവൺമെന്റ്/എയ്ഡഡ്/ സ്വാശ്രയ/യു.ഐ.റ്റി./ഐ.എച്ച്.ആർ.ഡി കോളേജുകളിലെ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള സ്പോട്ട് അലോട്ട്മെന്റ് 18ന് സർവകലാശാല സെനറ്റ് ഹാളിൽ വച്ച് നടത്തും. വിദ്യാർത്ഥികൾ അപേക്ഷയുടെ പ്രിന്റൗട്ടുമായി രാവിലെ 10ന് മുൻപായി റിപ്പോർട്ട് ചെയ്യണം. രജിസ്ട്രേഷൻ രാവിലെ 8.30 മുതൽ 10 വരെ. വിശദവിവരങ്ങൾക്ക്: https://admissions.keralauniversity.ac.in/pg2026, ഫോൺ: 8281883052.
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള സ്പോർട്‌സ് ക്വാട്ട സീറ്റുകളിലേയ്ക്കുള്ള സപ്ലിമെന്ററി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. സപ്ലിമെന്ററി സ്പോർട്‌സ് ക്വാട്ട റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുളളവർ ഇന്ന് ഉച്ചയ്ക്ക് 12ന് മുൻപായി എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം അതത് കോളേജുകളിൽ ഹാജരാകണം. എല്ലാ കോളേജുകളിലും എല്ലാ കോഴ്സുകൾക്കും ഒരേ ഷെഡ്യൂൾ തന്നെയാണ് കൗൺസിലിംഗ് നടത്തുന്നത്. വെബ്‌സൈറ്റ്: https://admissions.keralauniversity.ac.in/pg2026, ഫോൺ: 8281883052.
സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ അറബിക് ടൈപ്പിംഗ്
കേരള സർവകലാശാല അറബി വിഭാഗം നടത്തുന്ന ഹ്രസ്വകാല അറബിക് ടൈപ്പിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എസ്.എസ്.എൽ.സി/ തത്തുല്യം. 3000രൂപയാണ് ഫീസ്. കാലാവധി: 3 മാസം. അപേക്ഷ ഫോം www.arabicku.in ലും പഠന വകുപ്പിലും ലഭ്യമാണ്. അഡ്മിഷന് എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിന്റെ പകർപ്പും ഒരു ഫോട്ടോയും സഹിതം 19ന് രാവിലെ 10ന് കാര്യവട്ടത്തുള്ള അറബി പഠന വകുപ്പിലെത്തുക. ഫോൺ: 9633812633, 04712308846.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |