
'ഡാസ്പ്' നടത്തുന്ന ഹ്രസ്വകാല തൊഴിൽ അധിഷ്ഠിത ഫുൾ ടൈം കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഈ മാസം 31 വരെ നീട്ടി.
എം.എ ഇക്കണോമിക്സ്, എം.എസ് സി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, എം.എഡ് സർവകലാശാല ക്യാമ്പസിൽ പ്രവർത്തിക്കുന്ന കെ.എൻ രാജ് സ്കൂൾ ഒഫ് ഇക്കണോമിക്സിൽ ഇക്കണോമിക്സ് കോഴ്സിൽ പട്ടിക ജാതി / പട്ടിക വർഗക്കാർക്കായി സംവരണം ചെയ്ത മൂന്നു സീറ്റുകളിൽ ഒഴിവ്.
സർവകലാശാലാ ക്യാമ്പസിലെ സ്കൂൾ ഒഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് റോബോട്ടിക്സിൽ എം.എസ്.സി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് കോഴ്സിൽ എസ്.സി വിഭാഗക്കാർക്കായി രണ്ട് സീറ്റ് ഒഴിവ്.
സർവകലാശാലാ ക്യാമ്പസിലെ സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിൽ എം.എഡ് കോഴ്സിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. യോഗ്യരായ വിദ്യാർത്ഥികൾ പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും 5ന് രാത്രി 12ന് മുമ്പായി sps@mgu.ac.in എന്ന ഇമെയിലിൽ അയയ്ക്കണം.
പ്രാക്ടിക്കൽ രണ്ടാം സെമസ്റ്റർ ബി.എ മൾട്ടിമീഡിയ, ബി.എ വിഷ്വൽ കമ്മ്യൂണിക്കേഷൻസ് ആൻഡ് ബി.എ ഓഡിയോഗ്രാഫി ആൻഡ് ഡിജിറ്റൽ എഡിറ്റിംഗ് (പുതിയ സ്കീം-2019 മുതൽ 2023 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2018 അഡ്മിഷന്‍ ആദ്യ മെഴ്സി ചാൻസ്, 2017 അഡ്മിഷന്‍ രണ്ടാം മെഴ്സി ചാൻസ്) ഏപ്രിൽ 2026ന്റെ പ്രാക്ടിക്കൽ പരീക്ഷകൾ 9 മുതൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |