
സ്പോട്ട് അഡ്മിഷൻ
മനഃശാസ്ത്ര വിഭാഗം നടത്തുന്ന പി.ജി ഡിപ്ലോമ ഇൻ സൈക്കോളജിക്കൽ കൗൺസിലിംഗ് കോഴ്സിലേക്കുള്ള സ്പോട്ട് അഡ്മിഷൻ 27, 28 തീയതികളിൽ നടത്തും.സർവകലാശാല അംഗീകരിച്ച മനഃശാസ്ത്ര ബിരുദമാണ് യോഗ്യത. അസൽ സർട്ടിഫിക്കറ്റുമായി കാര്യവട്ടം മനഃശാസ്ത്ര വിഭാഗത്തിൽ രാവിലെ 10ന് ഹാജരാകണം. ഫോൺ: 8075019568, 8547281985.
പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
എട്ടാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്,ബി.എസ്‍സി കമ്പ്യൂട്ടർ സയൻസ് (161) (ഹിയറിംഗ് ഇംപയേർഡ്) (റെഗുലർ - 2022 അഡ്‌മിഷൻ, സപ്ലിമെന്ററി 2020 – 2021 അഡ്‌മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ആഗസ്റ്റ് 7വരെ ഓൺലൈനായി അപേക്ഷിക്കാം.
ജൂണിൽ നടത്തിയ ജർമ്മൻ എ1, ജൂലായിൽ നടത്തിയ ജർമ്മൻ എ2 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്‌മപരിശോധനയ്ക്ക് ആഗസ്റ്റ് 11 വരെ അപേക്ഷിക്കാം.
ജനുവരിയിൽ നടത്തിയ എം.എസ്‍സി ബോട്ടണി (സ്പെഷ്യലൈസേഷൻ ഇൻ ബയോഡൈവേഴ്സിറ്റി കൺസർവേഷൻ), 2023 - 2025 (സി.എസ്.എസ് കാര്യവട്ടം) മൂന്നാം സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ജൂണിൽ വിജ്ഞാപനം ചെയ്ത നാലാം സെമസ്റ്റർ ബി.എസ്‍സി ബോട്ടണി ആൻഡ് ബയോടെക്നോളജി, ബി.എസ്‍സി ബയോടെക്നോളജി പ്രാക്ടിക്കൽ പരീക്ഷകൾ 28 മുതൽ അതാത് പരീക്ഷാ കേന്ദ്രങ്ങളിൽ വച്ച് നടത്തും.
നാലാം സെമസ്റ്റർ ബി.എസ്‍.സി ബയോടെക്നോളജി കെമസ്ട്രി പ്രാക്ടിക്കൽ പരീക്ഷകൾ ആഗസ്റ്റ് 3 മുതൽ അതാത് പരീക്ഷാ കേന്ദ്രങ്ങളിൽ വച്ച് നടത്തും.
നാലാം സെമസ്റ്റർ എം.എസ്‍സി ഫിസിക്സ്, എം.എസ്‍സി ഫിസിക്സ് (ന്യൂജെനറേഷൻ കോഴ്സുകൾ), ഏപ്രിൽ 2026 പരീക്ഷകളുടെ പ്രാക്ടിക്കൽ/വൈവവോസി പരീക്ഷകൾ 28 മുതൽ ആരംഭിക്കും.
ടൈംടേബിൾ പുനഃക്രമീകരിച്ചു
2026 ഏപ്രിലിൽ വിജ്ഞാപനം ചെയ്ത നാലാം സെമസ്റ്റർ എം.എസ്‍സി അനലിറ്റിക്കൽ കെമിസ്ട്രിയുടെ പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പുനഃക്രമീകരിച്ചു. ടൈംടേബിൾ വെബ്സൈറ്റിൽ.
27 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ എം.എസ്‍ സി കെമസ്ട്രി, ഏപ്രിൽ 2026 പ്രാക്ടിക്കൽ പരീക്ഷയുടെ ടൈംടേബിൾ പുനഃക്രമീകരിച്ചു.
ടൈംടേബിൾ
നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എ (ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി - 2023 അഡ്മിഷൻ, സപ്ലിമെന്ററി 2022- 2021 അഡ്മിഷൻ, മേഴ്സിചാൻസ് 2013, 2017, 2018 - 2020 അഡ്മിഷൻ), മ്യൂസിക് പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ഒന്നാം വർഷ ബി.ബി.എ ആന്വൽ സ്കീം - പ്രൈവറ്റ് രജിസ്ട്രേഷൻ പരീക്ഷയുടെ പുതുക്കിയ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
സൂക്ഷ്മപരിശോധന
മൂന്നാം സെമസ്റ്റർ ബി.എസ്‍ സി (സി.ബി.സി.എസ്.എസ്.) ജനുവരി 2026 ഡിഗ്രി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും, ഹാൾടിക്കറ്റുമായി 27 മുതൽ ആഗസ്റ്റ് 3 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ (ഇ.ജെ. II) വിഭാഗത്തിൽ
ഹാജരാകണം.
മൂന്നാം സെമസ്റ്റർ ബി.കോം സി.ബി.സി.എസ് ജനുവരി 2026 പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും, ഹാൾടിക്കറ്റുമായി 27 മുതൽ 31 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ (ഇ.ജെ. VII) വിഭാഗത്തിൽ ഹാജരാകണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |