
വൈവ വോസി
നാലാം സെമസ്റ്റർ എം.എ ഇംഗ്ഗീഷ് പ്രൈവറ്റ് രജിസ്‌ട്രേഷൻ (സി.എസ്.എസ്) (2024 അഡ്മിഷൻ റഗുലർ, 2019 മുതൽ 2023 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്) മാർച്ച് 2026ന്റെ വൈവ വോസി, ഡിസ്സർട്ടേഷൻ ഇവാലുവേഷൻ 9ന് നടക്കും.
പരീക്ഷയ്ക്ക് അപേക്ഷിക്കാം
രണ്ടാം സെമസ്റ്റർ എം.ബി.എ (2025 അഡ്മിഷൻ റഗുലർ, 2022 മുതൽ 2024 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി, 2021 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്, 2020 അഡ്മിഷൻ രണ്ടാം മേഴ്‌സി ചാൻസ്, 2019 അഡ്മിഷൻ അവസാന മേഴ്‌സി ചാൻസ്) പരീക്ഷകൾ 22 മുതൽ നടക്കും. ഫീസടക്കാൻ 9 വരെ അവസരം.
പത്താം സെമസ്റ്റർ ബി.ആർക് (2016 മുതൽ 2018 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി) തീസിസ് ഇവാലുവേഷൻ ആൻഡ് വൈവ വോസി പരീക്ഷകൾക്ക് 7 വരെ ഫീസ് അടച്ച് അപേക്ഷിക്കാം.
പരീക്ഷാ തീയതി മാറ്റി
8 ന് നടത്താനിരുന്ന നാലാം സെമസ്റ്റർ എം.ബി.എ (2024 അഡ്മിഷൻ റഗുലർ, 2022, 2023 അഡ്മിഷനുകൾ സപ്ലിമെന്ററി, 2021 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്, 2020 അഡ്മിഷൻ രണ്ടാംമേഴ്‌സി ചാൻസ്, 2019 അഡ്മിഷൻ അവസാന മേഴ്‌സി ചാൻസ്) പരീക്ഷകൾ 10 ലേക്ക് പുനഃക്രമീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |