
കൊച്ചി: എം.സി.സി നടത്തുന്ന നീറ്റ് യു.ജി മൂന്നാം റൗണ്ട് രജിസ്ട്രേഷൻ നടപടികളുടെ സമയക്രമത്തിൽ മാറ്റം. രജിസ്ട്രേഷൻ 22ന് ആരംഭിക്കും. ചോയ്സ് ഫില്ലിംഗ് 23മുതൽ 28ന് ഉച്ചയ്ക്ക് 12 വരെയും ചോയ്സ് ലോക്കിംഗ് 27ന് വൈകിട്ട് 7 മുതൽ 28ന് ഉച്ചയ്ക്ക് 12വരെയുമാണ്. 30ന് ഫലം പ്രസിദ്ധീകരിക്കും. ഒക്ടോബർ 1 മുതൽ 9 വരെ അലോട്ട്മെന്റ് ലഭിച്ച സ്ഥാപനത്തിൽ നേരിട്ടെത്തി പ്രവേശനം നേടണം. സ്ട്രേ വേക്കൻസി സീറ്റിലേക്കുള്ള അലോട്ട്മെന്റ് നടപടിക്രമങ്ങൾ ഒക്ടോബർ 12ന് ആരംഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |