
തിരുവനന്തപുരം: ഭൂജല വകുപ്പിൽ ജിയോഫിസിക്കൽ അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 190/2025) തസ്തികയിലേക്ക് നാളെയും മറ്റെന്നാളും പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
ഇടുക്കിയിലെ വിദ്യാഭ്യാസ വകുപ്പിൽ എച്ച്.എസ് ടീച്ചർ (സോഷ്യൽ സയൻസ്) (24/2025) തസ്തികയിലേക്ക് 16, 17 തീയതികളിൽ പി.എസ്.സി ഇടുക്കി ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിൽ വർക്കർ/പ്ലാന്റ് അറ്റൻഡർ ഗ്രേഡ് 3 (പാർട്ട് 2 - സൊസൈറ്റി ) ( 500/2025-മുസ്ലീം) തസ്തികയിലേക്ക് 16നും ടെക്നിക്കൽ സൂപ്രണ്ട് (ഡെയറി) (പാർട്ട് 1 - ജനറൽ വിഭാഗം) ( 424/2024) തസ്തികയിലേക്ക് 16, 17, 18 തീയതികളിലും സീനിയർ മാനേജർ (എച്ച്.ആർ.ഡി.) (പാർട്ട് 1 - ജനറൽ വിഭാഗം) (464/2024) തസ്തികയിലേക്ക് 16 നും രാവിലെ 8 ന് പി.എസ്.സിആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കയർ മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിൽ അസിസ്റ്റന്റ് ഫിനാൻസ് മാനേജർ പാർട്ട് 1 (ജനറൽ വിഭാഗം) ( 284/2024) തസ്തികയിലേക്ക് 16, 17, 18 തീയതികളിലും പാർട്ട് 2 (സൊസൈറ്റി വിഭാഗം) (285/2024) തസ്തികയിലേക്ക് 18നും പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
പൊതുമരാമത്ത് (ഇലക്‌ട്രോണിക്സ് വിഭാഗം) വകുപ്പിൽ എൻജിനീയറിംഗ് അസിസ്റ്റന്റ്/ ഓവർസിയർ ഗ്രേഡ് 1 (ഇലക്‌ട്രോണിക്സ്) (578/2024) തസ്തികയിലേക്ക് 16, 17, 18, 24 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
ഒ.എം.ആർ. പരീക്ഷ
തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ റവന്യൂ വകുപ്പിൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ( 571/2025) തസ്തികയിലേക്ക് 19 ന് ഉച്ചയ്ക്കുശേഷം 1.30 മുതൽ 3.20 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |