
തിരുവനന്തപുരം; പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസ് വകുപ്പിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ (കാറ്റഗറി നമ്പർ 420/2025) തസ്തികയിലേക്ക് 15,16,17, 18, 22 തീയതികളിൽ രാവിലെ 5.30 മണിക്ക് പാലക്കാട് ജില്ലയിലെ മുട്ടിക്കുളങ്ങര കെ.എ. പി രണ്ടാം ബറ്റാലിയൻ പരേഡ് ഗ്രൗണ്ടിൽ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും.
അഭിമുഖം
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഇൻസ്ട്രക്ടർ ഇൻ ടെയ്ലറിംഗ് ആൻഡ് ഗാർമെന്റ് മേക്കിംഗ് ട്രെയിനിംഗ് സെന്റർ (322/2024) തസ്തികയിലേക്ക് 16നും ജൂനിയർ ഇൻസ്ട്രക്ടർ ഇൻ ടെയ്ലറിംഗ് ആൻഡ് ഗാർമെന്റ് മേക്കിംഗ് ട്രെയിനിംഗ് സെന്റർ (687/2023) തസ്തികയിലേക്ക് (ഒന്നാംഘട്ടം) 16, 17 തീയതികളിലും പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
ആർക്കിയോളജി വകുപ്പിൽ ഡിസൈനർ ( 270/2025) തസ്തികയിലേക്ക് 18, 25 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
തിരുവനന്തപുരം വിദ്യാഭ്യാസ വകുപ്പിൽ എൽ.പി സ്‌കൂൾ ടീച്ചർ (മലയാളം മാദ്ധ്യമം) (എൻ.സി. എ പട്ടികജാതി) ( 239/2025), എൽ. പി.സ്‌കൂൾ ടീച്ചർ (തമിഴ് മാദ്ധ്യമം) (625/2025) തസ്തികകളിലേക്ക് 23, 24 തീയതികളിലും എൽ. പി.സ്‌കൂൾ ടീച്ചർ (തമിഴ് മാദ്ധ്യമം) (എൻ. സി. എ-മുസ്ലീം) (591/2025) തസ്തികയിലേക്ക് 25നും പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
സർവേ ആൻഡ് ലാൻഡ് റെക്കോർഡ്സ് വകുപ്പിൽ സൂപ്രണ്ട് ഒഫ് സർവേ ആൻഡ് ലാൻഡ് റെക്കോർഡ്സ് (708/2025) തസ്തികയിലേക്ക് 22ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
ഒ.എം.ആർ. പരീക്ഷ
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്സ്മാൻ- മേസണറി (885/2025) തസ്തികയിലേക്ക് 23ന് രാവിലെ 7 മുതൽ 8.50 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |