
തിരുവനന്തപുരം: സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി സാംസ്‌കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ എച്ച്.എസ്.എസ് തലത്തിലും കോളേജിലും പഠിക്കുന്നവർക്കായി ഷോർട്ട് ഫിലിം മത്സരം നടത്തും. 'കേരളം കലയും തനത് സംസ്‌കാരവും ടൂറിസവും എന്ന വിഷയത്തിൽ ഒരു മിനിറ്റ് മുതൽ 10 മിനിറ്റ് വരെയുള്ള ചിത്രങ്ങളാണ് നിർമ്മിക്കേണ്ടത്. തെരഞ്ഞെടുക്കപ്പെടുന്നവ മേളയിൽ പ്രദർശിപ്പിക്കുകയും പുരസ്‌കാരങ്ങൾ നൽകുകയും ചെയ്യും. വിദ്യാർത്ഥികൾ സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം സഹിതം 24ന് മുമ്പ് അപേക്ഷിക്കണം. എൻട്രികൾ സമർപ്പിക്കേണ്ട മെയിൽ ഐ.ഡി shortfilmcomp.culture@gmail.com. ഫോൺ 0471 2478193, 9447728351.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |