
കൊല്ലം: കൊല്ലം ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിക്ക് സ്വന്തം സ്റ്റാറ്റ്യൂട്ട് (പ്രവർത്തന ചട്ടം) നിലവിൽ വന്നു. യൂണിവേഴ്‌സിറ്റി അസിസ്റ്റന്റുമാരുടെയും ഡേറ്റ എൻട്രി ഓപ്പറേറ്റർമാരുടെയും സ്ഥിരം തസ്തിക സർക്കാർ അനുവദിച്ചിരുന്നെങ്കിലും പ്രവർത്തന ചട്ടം ഇല്ലാത്തതിനാൽ നിയമനം നടത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ വൈസ് ചാൻസലർ, പ്രോ വൈസ് ചാൻസലർ, രജിസ്ട്രാർ, പരീക്ഷാ കൺട്രോളർ, ഫൈനാൻസ് ഓഫീസർ, സൈബർ കൺട്രോളർ, പഠന സ്കൂൾ മേധാവി, മേഖലാകേന്ദ്രം ഡയറക്ടർമാർ തുടങ്ങിയ എല്ലാ മുതിർന്ന ഓഫീസർമാരുടെയും നിയമന രീതികൾ, ശമ്പളം, യോഗ്യത, അധികാരങ്ങൾ, ചുമതലകൾ എന്നിവ ചട്ടങ്ങളിലുണ്ട്. സെനറ്റ്, സിൻഡിക്കേറ്റ്, അക്കാഡമിക്, ഫിനാൻസ്, സൈബർ കൗൺസിലുകൾ എന്നിവയുടെ പ്രവർത്തനങ്ങളും പഠന സ്കൂൾ ബോർഡിന്റെ ഘടനയും ഇതിലുണ്ട്. ബഹുമതികൾ, ബിരുദങ്ങൾ, സ്കോളർഷിപ്പുകൾ, ഫെലോഷിപ്പുകൾ എന്നിവ നൽകുമ്പോൾ പാലിക്കേണ്ട നിബന്ധനകളും സർവകലാശാല ഫണ്ടിന്റെ വിനിയോഗവും സംബന്ധിച്ച മാർഗരേഖയും പ്രവർത്തന ചട്ടത്തിലുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |