
മലപ്പുറം: മന്ത്രിമാർ പാർട്ടിയെയും അണികളെയും അവഗണിക്കുന്നുവെന്ന പരാതികളുടെ പശ്ചാത്തലത്തിൽ മുസ്‌ലിം ലീഗ് മന്ത്രിമാരുടെ യോഗം വിളിച്ച് നേതൃത്വം. 'പാണക്കാട്ട് ചായ സൽക്കാരം' എന്ന പേരിൽ ഇന്ന് രാവിലെ ഒമ്പതിന് ചേരുന്ന യോഗത്തിൽ മന്ത്രിമാരുടെ പ്രവർത്തനങ്ങളിലെ വീഴ്ചകൾ, വിവാദമായ പേഴ്സണൽ സ്റ്റാഫ് നിയമനങ്ങൾ, പി.എം ശ്രീ പദ്ധതി, മദ്യ നയത്തിലെ നികുതിയിളവ് തുടങ്ങിയ സുപ്രധാന വിഷയങ്ങൾ ചർച്ചയാകും. പാർട്ടി പരിപാടികളോട് മന്ത്രിമാർ വിമുഖത കാണിക്കുന്നുവെന്നും ലീഗ് മന്ത്രിമാർ തമ്മിൽ ഏകോപനമില്ലെന്നുമുള്ള വിമർശനം ശക്തമാണ്.
കോൺഗ്രസ് എം.എൽ.എമാർ നൽകുന്ന പരിഗണന പോലും അണികൾക്ക് ലീഗ് മന്ത്രിമാർ നൽകുന്നില്ലെന്നും, അണികളുമായും സംഘടനാ നേതൃത്വങ്ങളുമായും ബന്ധം പുലർത്തുന്നില്ലെന്നുമാണ് പ്രധാന ആക്ഷേപം. പാർട്ടിയുടെ നിർദ്ദേശം ലംഘിച്ച് മന്ത്രിമാർ സ്വന്തം താല്പര്യ പ്രകാരം സ്റ്റാഫ് നിയമനം നടത്തിയെന്ന ആരോപണവുമായി എം.എസ്.എഫും യൂത്ത് ലീഗും രംഗത്തെത്തി. അസംതൃപ്തികൾക്ക് പരിഹാരം കാണാനും ,പാർട്ടി അച്ചടക്കം കർശനമാക്കാനുമാണ് അടിയന്തര യോഗം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |