SignIn
Kerala Kaumudi Online
Friday, 23 October 2026 1.08 AM IST

തലമുണ്ഡനം ചെയ്ത് പുരുഷന്മാരുടെ ഐക്യദാർഢ്യം

asha-workers

തിരുവനന്തപുരം: ആശാവർക്കർമാരുടെ മുടിമുറിക്കൽ പ്രതിഷേധത്തിന് പിന്തുണയുമായി തലമുണ്ഡനം ചെയ്ത് പുരുഷന്മാരും. ഒറ്റശേഖരമംഗലം കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ഇത്. മണ്ഡലം പ്രസിഡന്റ് ഷിജു തടത്തിൽ, ജനറൽ സെക്രട്ടറി ആനക്കുഴി അനി, വൈസ് പ്രസിഡന്റ് സുനിൽ വട്ടപ്പറമ്പ് എന്നിവരാണ് സമരവേദിയിലെത്തി തലമുണ്ഡനം ചെയ്തത്.

സമരം ചെയ്യുന്ന ആശമാർക്ക് ഐക്യദാർഢ്യവുമായി തിരുവനന്തപുരം സാഹിത്യസംഘത്തിന്റ നേതൃത്വത്തിൽ ഇന്ന് രാവിലെ 10.30 ന് സമരപ്പന്തലിൽ കാവ്യാവതരണം നടത്തും. കവിയും നാടകകൃത്തുമായ സദാശിവൻ പൂവത്തൂർ ഉദ്ഘാടനം ചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ASHA WORKERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA