
തിരുവനന്തപുരം: വഖഫ് നിയമഭേദഗതി പ്രാബല്യത്തിലായ സാഹചര്യത്തിൽ നിയമഭേദഗതിയിലൂടെ കൂട്ടിച്ചേർക്കപ്പെട്ട സെക്ഷൻ 2 അനുസരിച്ച് മുനമ്പം നിവാസികൾക്ക് ഭൂമിയിലുള്ള അവകാശങ്ങൾ തിരിച്ചുകിട്ടും. ഇത് കണക്കിലെടുത്ത് അവർക്ക് കരമടയ്ക്കാനുള്ള അവകാശം പുന:സ്ഥാപിച്ചുനൽകണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ സംസ്ഥാന സർക്കാരിനോടാവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ പ്രീണനരാഷ്ട്രീയം അവസാനിക്കണം. മുനമ്പം നിവാസികളെ ഇനിയും ദുരിതത്തിലാക്കരുത്. ശാശ്വതമായൊരു പരിഹാരമാണ് മുനമ്പത്തുകാർ പ്രതീക്ഷിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |