SignIn
Kerala Kaumudi Online
Friday, 23 October 2026 4.43 AM IST

സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് ഇന്ന്

cpi

തിരുവനന്തപുരം : സർക്കാരിനെയും ഇടതുമുന്നണിയേയും രാഷ്ട്രീയ പ്രതിസന്ധിയിലാക്കിയ വിവാദങ്ങൾ ഇന്ന് ചേരുന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ചർച്ച ചെയ്യും.ആർ.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച്ച സംബന്ധിച്ച് എ.ഡി.ജിപി എം.ആർ.അജിത്കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റണമെന്ന പാർട്ടിയുടെ ആവശ്യം മുഖ്യമന്ത്രി ഇതു വരെ നടപ്പാക്കാത്തതിൽ യോഗത്തിൽ വിമർശനമുയർന്നേക്കും.

പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും മുതിർന്ന നേതാക്കളും പരസ്യമായി പലതവണ എ.ഡി.ജി.പിയെ ചുമതലയിൽ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. പാർട്ടി മുഖപത്രത്തിലും ഇത് സംബന്ധിച്ച് ഒന്നിലേറെ തവണ ലേഖനങ്ങളും മുഖപ്രസംഗവും പ്രസിദ്ധീകരിച്ചിരുന്നു. എ.ഡി.ജി.പിയുടെ സാന്നിദ്ധ്യത്തിൽ തൃശ്ശൂർ പരം കലക്കി ബി.ജെ.പിയുടെ വിജയത്തിന് വഴിയൊരുക്കിയെന്ന ആക്ഷേപവും നിലവിലുണ്ട്. 10,11 തീയതികളിൽ പാർട്ടി സംസ്ഥാന കൗൺസിലും ചേരും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CPI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA