SignIn
Kerala Kaumudi Online
Monday, 28 September 2026 4.01 AM IST

സി.പി.എം ജില്ലാ കമ്മിറ്റി വിപുലീകരിച്ചു

aa

ആലപ്പുഴ: സംഘടനാ പ്രവർത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി സി.പി.എം ജില്ലാ കമ്മിറ്റി വിപുലീകരിച്ചു. മാവേലിക്കര ഏരിയാ സെക്രട്ടറി ജി. അജയകുമാറിനെയും ഉൾപ്പെടുത്തി 44 അംഗ കമ്മിറ്രി 45ലേക്കുയർത്തി.

ഡി.വൈ.എഫ്.ഐ മുൻ ജില്ലാ പ്രസിഡന്റ് എസ്.സുരേഷ് കുമാർ, ജനാധിപത്യ മഹിളാ അസോസിയേഷൻ സെക്രട്ടറി പ്രഭ മധു, എൻ.ആർ.ഇ.ജി.എ ജില്ലാ സെക്രട്ടറി പി.പി സംഗീത ,സി.പി.എം ചേർത്തല ഏരിയ സെക്രട്ടറി ബി.വിനോദ്, കഞ്ഞിക്കുഴി ഏരിയ സെക്രട്ടറി വി.സലിം, അമ്പലപ്പുഴ ഏരിയ സെക്രട്ടറി സി.ഷാംജി, കായംകുളം ഏരിയ സെക്രട്ടറി അബിൻഷാ എന്നിവരെ ജില്ലാ കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാക്കളാക്കി. പ്രകടനവും പൊതുസമ്മേളനവും ഒഴിവാക്കിയതിനാൽ ,ഇന്നലെ വൈകിട്ട് 5 മണിയോടെ വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം സമാപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA