SignIn
Kerala Kaumudi Online
Wednesday, 14 October 2026 1.04 AM IST

സുരേഷ് ബാബുവിന് എതിരെ പരാതി ലഭിച്ചിട്ടില്ല: ഗോവിന്ദൻ

1

തിരുവനന്തപുരം: പാലക്കാട് മുൻ ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബുവിനെതിരെ ഒരു പരാതിയും പാർട്ടിയുടെ മുന്നിലില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഒരു പരാതിക്കാരിയും തന്നെ കണ്ടിട്ടില്ല. തന്റെ മുന്നിൽ ഒരു പരാതിയുമില്ല. നടപടിയുടെ ഭാഗമായല്ല ജില്ലാ സെക്രട്ടറിയെ മാറ്റിയത്. ഏകകണ്ഠമായി മാറ്റം വേണമെന്ന് ജില്ലാ സെക്രട്ടേറിയറ്റും ജില്ലാ കമ്മിറ്റിയും തീരുമാനിക്കുകയായിരുന്നു.

സംഘടനാ പ്രവർത്തനങ്ങൾ സൗകര്യപ്രദമായ രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ താൻ മാറുന്നതാണ് നല്ലതെന്ന് സുരേഷ് ബാബു തന്നെ പറയുകയായിരുന്നു. ഇനി മൂന്നു ജില്ലകളിൽ കൂടി വിപുലീകൃത കമ്മിറ്റികൾ ചേരാനുണ്ട്. അതുകൂടി കഴിഞ്ഞശേഷം ജില്ലാ കമ്മിറ്റികളുടെ പൊതുചിത്രം വിലയിരുത്തുമെന്നും വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SURESH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA