SignIn
Kerala Kaumudi Online
Friday, 16 October 2026 7.55 PM IST

യുഡിഎഫ് സർക്കാർ കേന്ദ്രത്തിന് കീഴടങ്ങുന്നു, 50 വർഷം കൊണ്ട് നടക്കേണ്ട വികസനം കിഫ്ബി വഴി സാദ്ധ്യമാക്കിയെന്ന് പിണറായി വിജയൻ

READ ENGLISH VERSION
pinarayi-vijayan-

തിരുവനന്തപുരം: കേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് ചിറകുനൽകിയ കിഫ്ബിയെ തകർക്കാനുള്ള കേന്ദ്ര അജണ്ടയ്ക്ക് കുടപിടിക്കുകയാണ് യു.ഡി.എഫ് സർക്കാരെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. കിഫ്ബിക്കെതിരെ നിയോഗിച്ച സുധാ പിള്ള കമ്മിറ്റി റിപ്പോർട്ടും അതിനെ മഹത്വവൽക്കരിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടും കേരളത്തോടുള്ള യുദ്ധപ്രഖ്യാപനമാണെന്നും പിണറായി ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി പറഞ്ഞുകൊണ്ടിരുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങൾ അതേപടി പകർത്തിയെഴുതിയ വെറുമൊരു രാഷ്ട്രീയരേഖ മാത്രമാണ് നിയമസഭയുടെ മേശപ്പുറത്തുവെച്ച റിപ്പോർട്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇരുപത്തഞ്ചോ അമ്പതോ വർഷം കൊണ്ടുമാത്രം നടക്കാനിടയുള്ള അടിസ്ഥാന സൗകര്യവികസനങ്ങൾ ഇപ്പോൾത്തന്നെ യാഥാർത്ഥ്യമാക്കുക എന്ന ലക്ഷ്യമാണ് എൽഡിഎഫ് സർക്കാർ കിഫ്ബി വഴി സാദ്ധ്യാമാക്കിയത്. കിഫ്ബിയെ പുനരുജ്ജീവിപ്പിച്ച ഘട്ടത്തിൽ അതിനെ ഏറ്റവും രൂക്ഷമായി പരിഹസിച്ചവരാണിപ്പോൾ അതിന്റെ അവിശ്വസനീയമായ വിജയം കണ്ട് കണ്ണുമഞ്ഞളിച്ച് അതിനെ ഞെക്കിക്കൊല്ലാൻ ശ്രമിക്കുന്നത്. കിഫ്ബിയെ തകർക്കുക എന്നത് കേവലമൊരു ചരിത്രപരമായ മണ്ടത്തരം മാത്രമല്ല, ഇന്നത്തെയും നാളത്തെയും തലമുറകളോട് ചെയ്യുന്ന കൊടും ക്രൂരത കൂടിയാണെന്നും പിണറായി കൂട്ടിച്ചേർത്തു.

പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്

കേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് ചിറകുനൽകിയ കിഫ്ബിയെ തകർക്കാനുള്ള കേന്ദ്ര അജണ്ടയ്ക്ക് കുടപിടിക്കുകയാണ് യുഡിഎഫ് സർക്കാർ. കിഫ്ബിക്കെതിരെ നിയോഗിച്ച സുധാ പിള്ള കമ്മിറ്റി റിപ്പോർട്ടും അതിനെ മഹത്വവൽക്കരിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടും കേരളത്തോടുള്ള യുദ്ധപ്രഖ്യാപനമാണ്. മുഖ്യമന്ത്രി പറഞ്ഞുകൊണ്ടിരുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങൾ അതേപടി പകർത്തിയെഴുതിയ വെറുമൊരു രാഷ്ട്രീയരേഖ മാത്രമാണ് നിയമസഭയുടെ മേശപ്പുറത്തുവെച്ച ഈ റിപ്പോർട്ട്.

ഇരുപത്തഞ്ചോ അമ്പതോ വർഷം കൊണ്ടുമാത്രം നടക്കാനിടയുള്ള അടിസ്ഥാന സൗകര്യവികസനങ്ങൾ ഇപ്പോൾത്തന്നെ യാഥാർഥ്യമാക്കുക എന്ന ലക്ഷ്യമാണ് എൽഡിഎഫ് സർക്കാർ കിഫ്ബി വഴി സാധ്യമാക്കിയത്. കിഫ്ബിയെ പുനരുജ്ജീവിപ്പിച്ച ഘട്ടത്തിൽ അതിനെ ഏറ്റവും രൂക്ഷമായി പരിഹസിച്ചവരാണിപ്പോൾ അതിന്റെ അവിശ്വസനീയമായ വിജയം കണ്ട് കണ്ണുമഞ്ഞളിച്ച് അതിനെ ഞെക്കിക്കൊല്ലാൻ ശ്രമിക്കുന്നത്. കിഫ്ബിയെ തകർക്കുക എന്നത് കേവലമൊരു ചരിത്രപരമായ മണ്ടത്തരം മാത്രമല്ല, ഇന്നത്തെയും നാളത്തെയും തലമുറകളോട് ചെയ്യുന്ന കൊടും ക്രൂരത കൂടിയാണ്.

ഭാവി വരുമാനത്തെ സെക്യൂരിറ്റൈസ് ചെയ്ത് ഒരു ലക്ഷം കോടിയോളം രൂപയുടെ പദ്ധതികൾക്കാണ് കിഫ്ബി അനുമതി നൽകിയത്. സ്‌കൂളുകളും ആശുപത്രികളും പാലങ്ങളും ഉൾപ്പെടെ 40,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ഇതിനകം പൂർത്തിയായിക്കഴിഞ്ഞു. പ്ലാൻ ഫണ്ടിന് പുറമേയുള്ള ഈ ബജറ്റേതര വിഭവസമാഹരണമാണ് കേരളത്തിന്റെ മുഖച്ഛായ മാറ്റിയത്. ഒപ്പം, ബജറ്റിലൂടെ ആരോഗ്യവിദ്യാഭ്യാസക്ഷേമ പ്രവർത്തനങ്ങൾക്ക് കൂടുതൽ തുക വകയിരുത്താനുള്ള സാധ്യതയും ഇതുവഴി തുറക്കപ്പെട്ടു. എന്നാൽ, കിഫ്ബി ലാഭകരമല്ലാത്ത നിക്ഷേപങ്ങൾ നടത്തുന്നു എന്ന കേന്ദ്രത്തിന്റെ വികലമായ വാദമാണ് സുധാ പിള്ള കമ്മിറ്റിയും യുഡിഎഫ് സർക്കാരും ഇപ്പോൾ ഏറ്റുപിടിക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, പാർപ്പിടം തുടങ്ങിയ സാമൂഹ്യമേഖലകളിലെ നിക്ഷേപം 'ലാഭകരമല്ല' എന്ന നവലിബറൽ സാമ്പത്തിക യുക്തിയാണിത്.

കൊച്ചിബാംഗ്ലൂർ വ്യവസായ ഇടനാഴിക്കും ഗിഫ്റ്റ് സിറ്റിക്കും ഉൾപ്പെടെ ഭൂമി ഏറ്റെടുക്കാൻ 16,108 കോടി രൂപ നൽകുന്നത് കിഫ്ബിയാണ്. കൊച്ചി വാട്ടർ മെട്രോ, ട്രാൻസ് ഗ്രിഡ്, കെഫോൺ, ലൈഫ് സയൻസ് പാർക്ക്, കൊച്ചി പെട്രോകെമിക്കൽ പാർക്ക് തുടങ്ങിയ വൻകിട പദ്ധതികളുടെയും ചൂരൽമലമുണ്ടക്കൈ പുനരധിവാസത്തിന്റെയും നട്ടെല്ല് കിഫ്ബി നിക്ഷേപമാണ്. കേന്ദ്രം പൂർണ്ണമായി വഹിക്കേണ്ട ദേശീയപാതാ വികസനത്തിന് കേരളം നൽകിയ 25% വിഹിതമായ 6,000 കോടി രൂപ നൽകിയതും കിഫ്ബിയാണ്. ഇതെല്ലാം മറച്ചുപിടിച്ചാണ് ഇപ്പോൾ കുറ്റപത്രം ചമയ്ക്കുന്നത്. കിഫ്ബി വായ്പകൾ ഭരണഘടനയുടെ ആർട്ടിക്കിൾ 293(3) പ്രകാരം സംസ്ഥാനത്തിന്റെ പൊതുകടപരിധിയിൽ വരുമോ എന്ന വിഷയം സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലിരിക്കെയാണ് യുഡിഎഫ് സർക്കാർ സംസ്ഥാന താല്പര്യം ബലികഴിച്ച് കേന്ദ്രത്തിന് കീഴടങ്ങുന്നത്.

കിഫ്ബി അവസാനിപ്പിക്കുന്നതിലൂടെ സാമൂഹിക ക്ഷേമത്തിനുള്ള വഴിയാണ് അടയുന്നത്. അവശ്യ പൊതുസേവനങ്ങൾ സ്വകാര്യവൽക്കരിക്കാനുള്ള ഗൂഢ അജണ്ടയാണ് ഇതിന് പിന്നിലുള്ളത്. കിഫ്ബി അവസാനിപ്പിച്ചാൽ കേരളത്തിലെ മൂലധന നിക്ഷേപത്തിന് എന്തു ബദലാണ് യുഡിഎഫ് സർക്കാരിന് മുന്നോട്ടുവെക്കാനുള്ളത്? തങ്ങളുടെ മണ്ഡലങ്ങളിലെ വികസന പദ്ധതികൾ എങ്ങനെ നടപ്പാക്കുമെന്ന് യുഡിഎഫ് എംഎൽഎമാരും വ്യക്തമാക്കണം. കിഫ്ബിയെ ഇല്ലായ്മ ചെയ്യാനുള്ള യുഡിഎഫ് സർക്കാരിന്റെ രാഷ്ട്രീയ തീരുമാനത്തെ കേരളം ഒറ്റക്കെട്ടായി ചെറുക്കും

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KIFBI, PINARAYI VIJAYAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA