SignIn
Kerala Kaumudi Online
Friday, 23 October 2026 6.39 AM IST

പാലക്കാട് വോട്ടെടുപ്പ് 20ലേക്ക് മാറ്റി

election

ന്യൂഡൽഹി: കൽപ്പാത്തി രഥോത്സവത്തെ തുടർന്ന് 13ന് നടത്താനിരുന്ന പാലക്കാട് ഉപതിരഞ്ഞെടുപ്പ് 20ലേക്ക് മാറ്റി. അതേസമയം വയനാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകൾ മുൻനിശ്ചയ പ്രകാരം 13ന് നടക്കും. ഉത്തർപ്രദേശ് (ഒമ്പത് മണ്ഡലം), പഞ്ചാബ് (നാല് മണ്ഡലം) സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളും 20ലേക്ക് മാറ്റി. എല്ലായിടത്തും വോട്ടെണ്ണൽ നവംബർ 23നാണ്.

നവംബർ 13 മുതൽ 15 വരെ കൽപ്പാത്തി രഥോത്സവം നടക്കുന്നതിനാൽ തിരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് രാഷ്‌ട്രീയ കക്ഷികൾ ആവശ്യപ്പെട്ടിരുന്നു. ഉത്തർപ്രദേശിൽ കാർത്തിക പൂർണിമ ആഘോഷവും,​ പഞ്ചാബിൽ ഗുരുനാനാക്ക് 555-ാമത് പ്രകാശ് പർവ്വ് ആഘോഷവും പരിഗണിച്ചാണ് വോട്ടെടുപ്പ് മാറ്റിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA