
തിരുവനന്തപുരം:സംസ്ഥാനത്തെ സർവകലാശാലകളുടെ ഭരണം കൈയടക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള വടംവലിക്കിടെ, സർവ്വാധികാരവും ഉന്നത വിദ്യാഭ്യാസ മന്ത്രിയിൽ കേന്ദ്രീകരിക്കുന്ന നിയമ ഭേദഗതി ബിൽ ഇന്നലെ നിയമസഭയിൽ അവതരിപ്പിച്ചു.
കേരള,കാലിക്കറ്റ്,മഹാത്മാഗാന്ധി,ശ്രീശങ്കര സംസ്കൃത,കണ്ണൂർ സർവ്വകലാശാലകളിൽ നിയമ പ്രകാരം പ്രോ ചാൻസലറായ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് വിപുലമായ അധികാരങ്ങൾ വ്യവസ്ഥ ചെയ്യുന്ന ബിൽ നിയമമായാൽ, സർവ്വകലാശാലകളുടെ ഭരണത്തിൽ മന്ത്രിക്ക് നേരിട്ട് ഇടപെടാനാകും.വൈസ് ചാൻസലർമാരുടെ അധികാരങ്ങൾ കുറയും.ചാൻസലർ കൂടിയായ ഗവർണറുടെ അനുമതി തേടാതെയാണ് ബിൽ അവതരിപ്പിച്ചത്.
മലയാളം,സാങ്കേതിക ,കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാലകളിൽ സമാന ഭേദഗതി വരുത്തുന്ന ബിൽ ഗവർണർക്ക് കൈമാറിയെങ്കിലും മുൻകൂർ അനുമതി ലഭിച്ചില്ല. ഈ ബിൽ 20ന് സഭയിൽ അവതരിപ്പിക്കാനാണ് തീരുമാനം.ഇന്നലെ അവതരിപ്പിച്ച സർവ്വകലാശാല നിയമഭേദഗതി ബില്ലും, സ്വകാര്യ സർവ്വകലാശാലാ ബില്ലും സഭ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. ഇത് ഈ സമ്മേളന കാലത്ത് സഭയുടെ അംഗീകാരത്തിനെത്തിയേക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |