SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.51 AM IST

ജി.സുധാകരനെ സ്വാഗതം ചെയ്ത് കൊടിക്കുന്നിൽ

kodikunnil

ആലപ്പുഴ: മുൻ മന്ത്രിയും ദീർഘകാലം സി.പി.എം സംസ്ഥാന കമ്മിറ്റിയംഗവുമായിരുന്ന ജി.സുധാകരന് നേതൃത്വത്തിൽ നിന്ന് നേരിടേണ്ടി വന്ന അവഗണനയും അപമാനകരമായ പരാമർശങ്ങളും ദൗർഭാഗ്യകരമാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു.

അടിയന്തരാവസ്ഥക്കാലത്ത് നിരോധനം ലംഘിച്ച് സമരം നടത്തി അറസ്റ്റും ജയിൽവാസവും ഉൾപ്പെടെ സഹിച്ചിട്ടുള്ള ഒരാളുടെ രാഷ്ട്രീയ ജീവിതാനുഭവങ്ങളെ പരിഗണിക്കാതെയും പൊതുപരിപാടികളിൽ നിന്ന് ഒഴിവാക്കിയും അവഗണിക്കുന്നത് ആരോഗ്യകരമായ ശൈലിയല്ല. ജനാധിപത്യ മൂല്യങ്ങൾക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും പ്രാധാന്യം നൽകുന്ന മതേതര ജനാധിപത്യ പ്രസ്ഥാനത്തിലേക്ക് ജി. സുധാകരനെ സ്വാഗതം ചെയ്യുന്നതായി കൊടിക്കുന്നിൽ

പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KODIKKUNNIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA