
ചങ്ങനാശേരി: വർദ്ധിച്ച് വരുന്ന ലഹരി ഉപയോഗത്തിനെതിരെ പ്രവർത്തിക്കാൻ കരയോഗങ്ങൾക്ക് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ നിർദ്ദേശം നൽകി. ലഹരി വസ്തുക്കളുടെ വില്പനയും ഉപയോഗവും തടയാൻ ഇപ്പോഴത്തെ സർക്കാരിനോ മുമ്പത്തെ സർക്കാരിനോ കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മദ്യപാനികൾക്ക് കൗൺസലിംഗോ ലഹരി അടിമകൾക്ക് നിർബന്ധ ചികിത്സയോ ലഭ്യമാക്കുന്നില്ല. ലഹരിയെ നേരിടാൻ ജനങ്ങളും രക്ഷാകർത്താക്കളും സർക്കാരിന്റെ പിന്തുണ ആവശ്യപ്പെടണം. ലഹരി വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നവരെ ഒറ്റപ്പെടുത്തണമെന്നും സുകുമാരൻ നായർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |