SignIn
Kerala Kaumudi Online
Friday, 23 October 2026 4.12 AM IST

മന്ത്രി രാജീവിന് അമേരിക്കൻ സന്ദർശനത്തിന് അനുമതി നിഷേധിച്ചു

p-rajeev

തിരുവനന്തപുരം: മന്ത്രി പി.രാജീവ് അടക്കമുള്ള നാലംഗ സംഘത്തിന് അമേരിക്കൻ സന്ദർശനത്തിന് കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചു. ഈ മാസം 28 മുതൽ ഏപ്രിൽ ഒന്ന് വരെയുള്ള യാത്രയ്ക്കാണ് അനുമതി നിഷേധിച്ചത്. അമേരിക്കൻ സൊസൈറ്റി ഫോർ പബ്ലിക് അഡ്മിനിസ്‌ട്രേഷന്റെ ചർച്ചയിൽ പങ്കെടുക്കാനായിരുന്നു മന്ത്രിക്ക് ക്ഷണം ലഭിച്ചത്. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, കെ.എസ്.ഐ.ഡി.സി എം.ഡി അടക്കം നാല് പേരാണ് അമേരിക്കയിലേക്ക് പോകാൻ കേന്ദ്ര സർക്കാരിന്റെ അനുമതി തേടിയത്. ലെബനനിലുള്ള വ്യവസായ മന്ത്രി നേരിട്ട് അമേരിക്കയിലേക്ക് പോകാനാണ് അനുമതി തേടിയത്. എന്നാൽ കാരണം അറിയിച്ചിരുന്നില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: P RAJEEV
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA