
തിരുവനന്തപുരം: ഇ.ഡി റെയ്ഡിന്റെ മറവിൽ സി.പി.എമ്മിനെ കടന്നാക്രമിക്കാനാണ് ശ്രമമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പാർട്ടി ഇത് ശക്തമായി പ്രതിരോധിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മുഹമ്മദ് റിയാസിലേക്ക് അന്വേഷണമെത്തിക്കാനുള്ള നീക്കമാണ് ഇ.ഡി നടത്തുന്നത്. ഒരു വസ്തുതയുമില്ലാത്ത കാര്യത്തിൽ അന്വേഷണം നടത്തി വസ്തുതയുണ്ടെന്ന്
വരുത്തിത്തീർക്കാൻ ശ്രമിക്കുകയാണ്. വിഴിഞ്ഞം ഓഹരിക്കൈമാറ്റത്തിൽ അതൃപ്തി അറിയിച്ചെന്ന മുഖ്യമന്ത്രിയുടെ പരാമർശം കളവാണ്. ഒരു അതൃപ്തിയും അറിയിച്ചിട്ടില്ലെന്ന് വിവരാവകാശരേഖ പുറത്തു വന്നതാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |