SignIn
Kerala Kaumudi Online
Thursday, 20 August 2026 3.12 AM IST

ഡി.വൈ.എഫ്‌.ഐ സംസ്ഥാന സമ്മേളനത്തിന്‌ തുടക്കം

dyfi

തൃശൂർ: ഡി.വൈ.എഫ്.ഐ 16ാം സംസ്ഥാന സമ്മേളനത്തിന് പതാക ഉയർന്നു. രക്തസാക്ഷി മണ്ഡപങ്ങളിൽനിന്ന് കൊണ്ടുവന്ന പതാക, കൊടിമര, ദീപശിഖാ ജാഥകൾ വൈകിട്ട് ശക്തൻ നഗറിൽ സംഗമിച്ചു. പതാക സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം കെ.രാധാകൃഷ്ണനും കൊടിമരം സംസ്ഥാന കമ്മിറ്റിയംഗം എം.എം.വർഗീസും ദീപശിഖ സംസ്ഥാന കമ്മിറ്റിയംഗം ആർ.ബിന്ദുവും ഏറ്റുവാങ്ങി. സംഘാടക സമിതി ചെയർമാൻ കെ.വി.അബ്ദുൾഖാദർ പതാക ഉയർത്തി. വി.കെ.സനോജ് ദീപശിഖ തെളിച്ചു.

പ്രതിനിധി സമ്മേളനം ഇന്ന് രാവിലെ 10ന് തൃശൂർ റീജ്യണൽ തിയറ്ററിൽ നടനും ആക്ടിവിസ്റ്റുമായ പ്രകാശ്‌രാജ് ഉദ്ഘാടനം ചെയ്യും. രാവിലെ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടക്കും. സംസ്ഥാന പ്രസിഡന്റ് വി.വസീഫ് പ്രതിനിധി സമ്മേളന നഗറിൽ പതാക ഉയർത്തും. ബി.കെ.ഹരിനാരായണൻ രചിച്ച് ബിജിബാൽ സംഗീത സംവിധാനം നിർവഹിച്ച സ്വാഗതഗാനം എസ്.ആർ.വി മ്യൂസിക് കോളേജിലെ വിദ്യാർത്ഥികൾ ആലപിക്കും. സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. നാളെ വൈകിട്ട് അഞ്ചിന് രക്തസാക്ഷി കുടുംബസംഗമം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. 22ന് രാവിലെ ക്രെഡൻഷ്യൽ റിപ്പോർട്ട് അവതരണവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഉച്ചയ്ക്കുശേഷം 2.30ന് യൂത്ത് ബ്രിഗേഡ് മാർച്ചും നടക്കും. തുടർന്ന്പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DYFI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA