
തിരുവനന്തപുരം: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള നീക്കത്തിൽ നിന്ന് റെയിൽവേ മന്ത്രാലയവും കേന്ദ്രസർക്കാരും പിന്തിരിയണമെന്ന് മന്ത്രി രമേശ് ചെന്നിത്തല. സുരക്ഷ, കൃത്യനിഷ്ഠത, ശുചീകരണം അടക്കമുള്ള കാര്യങ്ങളിൽ പാലക്കാട് ഡിവിഷൻ ആദ്യ രണ്ടു സ്ഥാനങ്ങളിലാണ് ഉൾപ്പെടുന്നത്. ട്രെയിനുകളുടെ സമയം പാലിക്കുന്ന കാര്യത്തിലും പാലക്കാട്ഡിവിഷൻ പ്രമുഖസ്ഥാനത്ത് നിൽക്കുന്നു. അപ്പോൾ ഇത്തരത്തിലൊരു വിഭജനം ഭരണപരമായ കാര്യത്തിനല്ലെന്ന് വ്യക്തമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |